സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ കത്ത് പുറത്തായി; പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്റെ പ്രവര്‍ത്തനശൈലി ശരിയല്ലെന്നു കാണിച്ച് എ.ഡി.ജി.പി: എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ആറ് ഡിവൈ.എസ്പിമാര്‍ ഡി.ജി.പിക്ക് നല്‍കിയ കത്ത് പുറത്തായി. ടി.പി. സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ 2016 ജനുവരി ഒന്നിനാണ് ഡിവൈ.എസ്പിമാര്‍ നല്‍കിയ കത്തിലെ വിവരങ്ങളാണ് പുറത്തായത്. കത്തില്‍ കമ്മീഷനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയി്ച്ചിരിക്കുന്നത്. അന്ന് സെന്‍കുമാര്‍ കത്ത് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെങ്കിലും അത് വെളിച്ചം കണ്ടില്ല. കമ്മീഷനും അന്വേഷണ സംഘവും രണ്ടു ത്ട്ടിലായിരുന്നു എന്നാണ് സൂചന. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയും സൂചനകളുണ്ടായിരുന്നുവെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. സോളാറില്‍ പ്രതികളെ രക്ഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേൃത്വത്തില്‍ ശ്രമം നടന്നതായി സോളാര്‍ കമ്മീഷനും കണ്ടെത്തിയതാണ് സൂചന. ഇത് തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടാണ് പൊലീസുകാരുടെ നീക്കം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന പരോക്ഷ സൂചനയും കമ്മീഷന്‍…

Read More