ബംഗളൂരു: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെടുന്ന ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ-1 പേടകം 125 ദിവസംകൊണ്ടു ലക്ഷ്യസ്ഥാനത്തെത്തും. 11.50നാണു പേടകം കുതിച്ചുയരുക. ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ച 23 മണിക്കൂർ 40 മിനിറ്റ് കൗണ്ട്ഡൗണ്‍ വിജയകരമായാണു മുന്നോട്ടു നീങ്ങിയത്. പിഎസ്എൽവി-സി 57 ആണ് ആദിത്യ എൽ-1 മായി കുതിക്കുന്നത്. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം. അതാണ് ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1. ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെയാണിത്. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽനിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെനിന്ന് സൂര്യനെ നിരീക്ഷിക്കാം. ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ…
Read More