ന്യൂയോർക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്കു വരുന്നുവെന്ന മുന്നറിയിപ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷ യിൽ. അമേരിക്കന്‍ ഏജൻസിയായ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള കാലാവസ്ഥാ പ്രവചന കേന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെക്കൻഡിൽ 700 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് ഇന്നു ഭൂമിയിലെത്തുമെന്നാണ് പ്രവചനം. നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ ചിത്രം സൂര്യന്റെ പുറം ഭാഗത്തെ പ്ലാസ്മയിൽ വളരെ ഉയർന്ന ഊർജം ഉദ്പാദിപ്പിക്കപ്പെട്ടതായും അത് സൗരക്കാറ്റായി മാറി സൂര്യന്റെ ഗുരുത്വാകർഷണ ശക്തിയെ മറികടന്ന് ഭൂമിയിലെത്തുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്. ചിത്രം നൽകുന്ന സൂചനയനുസരിച്ച് സൂര്യന്റെ പുറത്തെ പ്ലാസ്മയിൽ വലിയ ഒരു ഊർജ വിസ്ഫോടനം നടന്നിട്ടുണ്ട്.സൂര്യന്റെ ഗുരുത്വാകർഷണത്തിനു പിടിച്ചുനിർത്താനാവാത്തവിധം ചൂട് വർധിക്കുന്നതോടെയാണ് സൗരക്കാറ്റിന്റെ ഉത്ഭവം. ഭൂമിയുടെ കാന്തികമണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാറ്റലൈറ്റുകളെ തകരാറിലാക്കാനും വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർക്കാനുമൊക്കെ ഈ സൗരക്കാറ്റിന് സാധിക്കും. സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് അടുക്കുമ്പോള്‍…
Read MoreTag: solar storm
സര്‍വനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന സൂചനയുമായി ശാസ്ത്രജ്ഞര്‍; മുന്നറിയിപ്പ് കിട്ടുന്നത് 15 മിനിറ്റ് മുമ്പ് മാത്രം
ഭൂമിയില്‍ കനത്തനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഈ ദുരന്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മുന്നൊരുക്കം നടത്താന്‍ വെറും പതിനഞ്ചു മിനിറ്റു മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കുകയെന്നും ഇവര്‍ പറയുന്നു. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന് (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. സംഭവിക്കുന്നത് സൂര്യനിലാണെങ്കിലും ഭൂമിയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതം ഭയങ്കരമായിരിക്കും. സൂര്യനില്‍ നിന്ന് ചില സമയത്ത് സൂര്യവാതങ്ങളും പ്ലാസ്മയും കാന്തിക നക്ഷത്രങ്ങളും കൂട്ടത്തോടെ പുറന്തള്ളപ്പെടുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന് അഥവാ സൂര്യന്റെ ജ്വലനമെന്ന് വിളിക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലത്തെ തകരാറിലാക്കാന്‍ ഇവക്കാകും. റേഡിയോ തരംഗങ്ങളെ ബാധിക്കാനും ജിപിഎസ് സംവിധാനം തകരാറിലാകാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാനുമൊക്കെ ഈ സൂര്യജ്വലനം കാരണമാകും. വന്‍തോതിലുള്ള ഊര്‍ജപ്രവാഹം വൈദ്യുത വിതരണ കേന്ദ്രങ്ങളിലെ ട്രാന്‍സ്ഫോമറുകളെ തകര്‍ക്കും. മാത്രമല്ല വെറും 15 മിനിറ്റു മുമ്പു മാത്രമേ ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിക്കൂ.…
Read More