ഞാന്‍…നിന്റെ ഭാര്യയുടെ കാമുകന്‍ ! അടുത്ത തവണ നീ അവധിയ്ക്കു വരുമ്പോള്‍ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും ! സൈനികന്റെയും മുന്‍ കാമുകിയായ പെണ്‍കുട്ടിയുടെയും ജീവന്‍ നഷ്ടമാകാന്‍ കാരണക്കാരനായ അമിതാഭ് നശിപ്പിച്ചത് അനവധി ജീവിതങ്ങള്‍…

സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസ് ജീവനക്കാരനായ ആര്യനാട് കാരനാട് വിപിനാലയത്തില്‍ അമിതാഭി26)നെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇതാദ്യമായല്ല അമിതാഭ് മൂലം ഒരാള്‍ ആത്മഹത്യ ചെയ്യുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുമ്പ് അമിതാഭ് പ്രണയിച്ചു വഞ്ചിച്ചതിനെത്തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. വീട്ടിലേക്ക് വാ നിനക്ക് ഒരു സമ്മാനമുണ്ടെന്ന് അമിതാഭിന് കുറിപ്പെഴുതി അയച്ച ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ അമിതാഭ് തിരികെ സര്‍വീസില്‍ പ്രവേശിക്കാനിരിക്കവേയാണ് സൈനികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരിക്കുന്നത്. നിരവധി പെണ്‍കുട്ടികളുമായി പ്രണയബന്ധം അമിതാബിനുണ്ടായിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടി മറ്റ് ബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഇയാള്‍ അതിന് തയ്യാറാവാത്ത മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ബാംഗ്ലൂരില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്ന…

Read More