റിയാലിറ്റിഷോയില്‍ പങ്കെടുത്തത് വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് ! പ്രശസ്തി കൈവന്നപ്പോള്‍ ഒപ്പം പരസ്ത്രീ ബന്ധവും; ഗായകന്‍ സോമദാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ…

സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ സോമദാസിനെതിരേ മുന്‍ഭാര്യ രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് സോമദാസ് ആദ്യ ഭാര്യയ്‌ക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുന്‍ ഭാര്യ സൂര്യ ഫേസ്ബുക്ക് ലൈവിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താന്‍ രണ്ടു പെണ്‍മക്കളെയും ഭാര്യയില്‍ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാല്‍ ഇത് ശുദ്ധനുണയാണെന്നാണ് സൂര്യ പറയുന്നത്… സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ…’റിയാലിറ്റി ഷോയിലൂടെ എന്റെ മുന്‍ ഭര്‍ത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ്. ഏതെങ്കിലും ഒരു അമ്മയ്ക്ക് പറ്റുമോ സ്വന്തം മക്കളെ പണത്തിനു വില്‍ക്കാന്‍? നായയോ പൂച്ചയോ ആണെങ്കില്‍ പറയുന്നതിനൊരു അര്‍ഥമുണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല.…

Read More