കസ്റ്റമറെ തല്ലിയെന്ന കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിനെതിരേ ആരോപണവുമായി നടി തനുശ്രീ ദത്ത. കാമരാജിനെ പിന്തുണച്ച സെലിബ്രിറ്റികളെയും തനുശ്രീ വിമര്‍ശിച്ചു.സ്ത്രീകളെ അതിക്രമിക്കുന്ന പുരുഷന്‍മാര്‍ ശിക്ഷ ഭയന്ന് സത്യം പറയുകയില്ല. അവര്‍ എല്ലാം നിഷേധിക്കും, കരയും കാലുപിടിക്കും, അനുകമ്പ പിടിച്ചു പറ്റാന്‍ ശ്രമിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലും പുരുഷന്‍ സ്ത്രീകളെ അതിക്രമിച്ചാല്‍ അത് തുറന്ന് സമ്മതിച്ചിട്ടുണ്ടോ എന്നും ഹിതേഷ തെറ്റുകാരിയാണെങ്കില്‍ സൊമാറ്റോ എന്തിന് അവരുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്തു നടത്തുന്നുവെന്നും തനുശ്രീ ചോദിക്കുന്നു. സൊമാറ്റോ ഡെലിവറിയ്ക്കായെത്തിയ തന്നെ യുവതി തടഞ്ഞു വച്ച് ചെരുപ്പൂരി അടിയ്ക്കുന്നതിനിടെ ഹിതേഷയുടെ തന്നെ മോതിരം തട്ടിയാണ്അവരുടെ മൂക്ക് മുറിഞ്ഞതെന്ന് കാമരാജ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയ്‌ക്കെതിരേ കേസെടുത്തിരുന്നു. പിന്നീട് ചലച്ചിത്ര താരങ്ങളടക്കമുള്ള നിരവധി ആളുകളാണ് യുവാവിന് പിന്തുണയുമായെത്തിയത്. തനുശ്രീ ദത്തയുടെ വാക്കുകള്‍ ഇങ്ങനെ വിദ്യാസമ്പന്നയായ ഒരു യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത…
Read MoreTag: somato
ഓണ്‍ലൈനില്‍ വാങ്ങിയ ഭക്ഷണത്തില്‍ പ്ലാസ്റ്റിക് കണ്ടെത്തി ! സച്ചിനോട് മാപ്പ് പറഞ്ഞ് സൊമാറ്റോ; സംഭവം ഇങ്ങനെ…
ന്യൂഡല്‍ഹി: ഡെലിവറി ചെയ്ത ഭക്ഷണത്തില്‍ പ്ലാസ്റ്റിക് നാര് കണ്ടെത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. മോശം ഭക്ഷണത്തിനെതിരേ ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സൊമാട്ടോ മാപ്പുപറഞ്ഞു തലയൂരിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഒരു കുടുംബം ഓര്‍ഡര്‍ ചെയ്ത പനീര്‍ വിഭവത്തിലാണ് പ്ലാസ്റ്റിക് നാര് കണ്ടെത്തിയത്. കുട്ടികള്‍ക്കായി ചില്ലി പനീര്‍, പനീര്‍ മസാല എന്നീ വിഭവങ്ങളാണ് സൊമാറ്റോയിലൂടെ സച്ചിന്‍ ജാംദേരെ എന്നയാള്‍ ഓര്‍ഡര്‍ ചെയ്തത്. കഴിച്ചു തുടങ്ങിയപ്പോള്‍ കുട്ടിയാണ് ഭക്ഷണത്തിന് കടുപ്പമുണ്ടെന്നു പരാതിപ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് നാരുകള്‍ കണ്ടെത്തുകയായിരുന്നു. പരാതിപ്പെടുന്നതിനായി ഭക്ഷണം പാചകം ചെയ്ത റസ്റ്ററന്റില്‍ എത്തിയെങ്കിലും സച്ചിന്റെ പരാതി കേള്‍ക്കാന്‍ തയാറായില്ല. സൊമാറ്റോയ്ക്കായി ഭക്ഷണം ഡെലിവറി ചെയ്തയാള്‍ എന്തെങ്കിലും കാണിച്ചതാകാമെന്നായിരുന്നു റസ്റ്ററന്റിന്റെ മറുപടി. ഇതേതുടര്‍ന്ന് സച്ചിന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഭക്ഷണം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും മോശം ഭക്ഷണമാണ് വിതരണം ചെയ്തതെന്നു കണ്ടെത്തിയാല്‍…
Read More