കൊല്‍ക്കത്ത:സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നതിലൂടെയാണ് സോമനാഥ് ചാറ്റര്‍ജി ലോകസഭയുടെ ശബ്ദമായത്. അഖില ഭാരതീയ ഹിന്ദുമഹാസഭ നേതാവായ പിതാവിനെ വകവെയ്ക്കാതെയായിരുന്നു മകന്‍ കമ്യൂണിസം തിരഞ്ഞെടുത്തത്. പിതാവ് എന്‍.സി. ചാറ്റര്‍ജിയുടെ രാഷ്ട്രീയത്തോട് സോമനാഥ് എന്നും അകല്‍ച്ച പാലിച്ചിരുന്നു എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നിയമജ്ഞന്മാരില്‍ ഒരാളായിരുന്ന അദ്ദേഹം മഹാത്മാഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനായിരുന്നു. പിന്നീട് അമൃത് സര്‍ ഹിന്ദു കോളജിന്റെ ചെയര്‍മാന്‍ പദവി വരെയെത്തി. എന്നാല്‍ അവസാനം പിതാവിനെ സ്വന്തം പാതയിലെത്തിക്കാന്‍ മകനായി. സോമനാഥിന്റെ പിതാവ് എന്‍. സി ചാറ്റര്‍ജി ഹിന്ദു കോളജിന്റെ ചെയര്‍മാനായിരുന്ന കാലത്ത്് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അവിടെ എക്കണോമിക്‌സ് വിദ്യാര്‍ഥിയായിരുന്നു. ഒന്നാം യു.പി.എ. സര്‍ക്കാര്‍ എന്ന വലിയ വെല്ലുവിളി ചൈനീസ് വന്‍മതില്‍ പോലെ മുന്നില്‍ നിന്നപ്പോള്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മനസില്‍ ഉയര്‍ന്നുവന്നത് സോമനാഥ് ചാറ്റര്‍ജിയുടെ പേരായിരുന്നു.…
Read More