14-ാം വയസില്‍ ഒരു സിനിമയ്ക്കായി ഷൂട്ട് ചെയ്ത തന്റെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകളിലൂടെ പ്രചരിപ്പിച്ചതായി പരാതിയുമായി വിദ്യാര്‍ഥിനി. ഈ സംഭവത്തില്‍ ഡിജിപിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് തുറന്നു പറയുകയാണ് നിയമ വിദ്യാര്‍ഥിനിയായ സോന എം ഏബ്രഹാം. സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്പെയിന്റെ ഭാഗമായാണ് സോന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത ഏതാനും ദൃശ്യങ്ങള്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും തീര്‍ത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. താനും കുടുംബവും വര്‍ഷങ്ങളായി സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും ഇതിനല്‍ മോചിതരായിട്ടില്ലെന്നും സോന ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ചിത്രത്തില്‍ പീഡനത്തിനിരയാകുന്ന കുട്ടിയായാണ് സോന അഭിനയിച്ചത്. ഇതിനായി പകര്‍ത്തിയ ദൃശ്യങ്ങളാണ് പോണ്‍സൈറ്റുകളിലൂടെ വ്യാപകമായി പ്രചരിച്ചത്. സോനയുടെ വാക്കുകള്‍ ഇങ്ങനെ… ഫോര്‍ സെയില്‍ എന്ന സിനിമയുടെ പ്രമേയം എന്തായിരുന്നു എന്ന്…
Read More