അ​യാ​ള്‍ പി​ന്നി​ല്‍ നി​ന്ന് എ​ന്റെ മാ​റി​ട​ത്തി​ല്‍ ക​യ​റി​പ്പി​ടി​ച്ചു ! അ​ന്നെ​നി​ക്ക് 13 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു;​ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സോ​നം ക​പൂ​ര്‍…

ബോ​ളി​വു​ഡി​ലെ പ്രി​യ ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് സോ​നം ക​പൂ​ര്‍. സൂ​പ്പ​ര്‍​താ​രം അ​നി​ല്‍ ക​പൂ​റി​ന്റെ മ​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ആ​ണ് ന​ടി ആ​ദ്യം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ത​ന്റെ അ​ഭി​ന​യ​പാ​ട​വം കൊ​ണ്ട് ബോ​ളി​വു​ഡി​ല്‍ ഒ​രു സ്ഥാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ താ​ര​ത്തി​നാ​യി. 2007 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സാ​വ​രി​യ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം അ​ഭി​ന​യ​ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ന്റെ അ​ഭി​ന​യം കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും ഒ​രു​പാ​ട് ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ക്കാ​നും താ​ര​ത്തി​ന് ക​ഴി​ഞ്ഞു. അ​തേ സ​മ​യം സി​നി​മ-​സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന സെ​ലി​ബ്രി​റ്റി​ക​ള്‍ പ​ല​രും ജീ​വി​ത​ത്തി​ല്‍ എ​ന്നും ക​റു​ത്ത അ​ധ്യാ​യ​മാ​യി ഓ​ര്‍​ത്തു വെ​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്ക് വ​യ്ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ത​ന്റെ ജീ​വി​ത​ത്തി​ല്‍ ചെ​റു​പ്പ​കാ​ല​ത്ത് നേ​രി​ട്ട ഒ​രു ദു​ര​നു​ഭ​വം സോ​നം ക​പൂ​ര്‍ അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രു സി​നി​മാ തീ​യേ​റ്റ​റി​ല്‍ വെ​ച്ച് ത​ന്റെ ചെ​റു​പ്പ കാ​ല​ത്ത് നേ​രി​ട്ട ദു​ര​നു​ഭ​വം ആ​ണ് താ​രം തു​റ​ന്നു പ​റ​ഞ്ഞ​ത്.…

Read More

ആദ്യം നിങ്ങള്‍ നിങ്ങളുടെ സിനിമയിലെ ഓവര്‍ ആക്ടിംഗ് കുറയ്ക്കൂ…പിന്നെ സോഷ്യല്‍ മീഡിയയിലെ ഓവര്‍ റിയാക്ടിംഗും ! സോനം കപൂറിന് വിവേക് ഒബ്‌റോയിയുടെ മറുപടി ഇങ്ങനെ…

മുംബൈ:ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോള്‍ ട്വിറ്ററില്‍ പങ്കുവച്ചതിനെ വിമര്‍ശിച്ച സോനം കപൂറിന് മറുപടിയുമായി വിവേക് ഒബ്‌റോയ്. സ്വന്തം സിനിമയില്‍ ഓവര്‍ ആക്ട് ചെയ്ത് ചെയ്ത് മുന്നോട്ട് പോയ്‌ക്കൊളു എന്ന് ഒബ്‌റോയി പരിഹസിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കുറച്ച് ഓവര്‍ ആക്ട് ചെയ്യു, സോഷ്യല്‍മീഡിയയില്‍ ഓവര്‍ റിയാക്ടിങും കുറയ്ക്കൂ . 10 വര്‍ഷമായി വനിതാ ശാക്തീകരണത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആരുടേയും വികാരം വ്രണപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നില്ല,’ ഒബ്‌റോയി പറഞ്ഞു. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വര്‍ഗരഹിതവുമാണെന്നായിരുന്നു സോനം കപൂര്‍ ട്വീറ്റ് ചെയ്തത്. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്‌റോയ് പങ്കുവച്ചത്.സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ ‘ഒപീനിയന്‍ പോള്‍’ എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ…

Read More

അയാള്‍ സുന്ദരനാണ് അയാള്‍ക്കതിന്റെ ആവശ്യമില്ല ! ആ പ്രതികരണം അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ചുവെന്ന് സോനം കപൂര്‍…

സിനിമ മേഖലയില്‍ ആഞ്ഞടിച്ച മീ ടു കൊടുങ്കാറ്റ് ഇപ്പോഴും ശമിച്ചിട്ടില്ല. ഈ അവസരത്തില്‍ മീടു ക്യാമ്പയ്‌നിലൂടെ പുറത്തുവരുന്നതിനെ പിന്തുണച്ചു കൊണ്ട് സംസാരിക്കവെ തനിക്കുണ്ടായ ഒരു വിചിത്രാനുഭവം പങ്കു വയ്ക്കുകയാണ് നടി സോനം കപൂര്‍. ഇരകളായ സ്ത്രീകളെ വിശ്വാസത്തിലെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സോനം പറയുന്നു. അടുത്തിടെ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ഒരു അഭിനേത്രി തുറന്നു പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീ പ്രതികരിച്ചതിങ്ങനെ ‘അയാള്‍ സുന്ദരനാണ് അയാള്‍ക്കതിന്റെ ആവശ്യമില്ല’. ആ സ്ത്രീയുടെ പ്രതികരണം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. മോശം അനുഭവത്തെ അതിജീവിച്ച ഒരാളോട് സമൂഹത്തിന്റെ മനോഭാവം ഇതാണല്ലോയെന്ന് വളരെ സങ്കടത്തോടെയാണ് തിരിച്ചറിഞ്ഞത്. കുറ്റം തെളിയുന്നതുവരെ ആരോപണ വിധേയനായ വ്യക്തി നിഷ്‌കളങ്കനാണെന്ന് വിശ്വസിക്കാം. പക്ഷേ അതിന്റെ അര്‍ഥം അതിനെക്കുറിച്ച് തുറന്നു പറഞ്ഞ വ്യക്തിയെ അവിശ്വസിക്കണമെന്നല്ല. ഇങ്ങനെയൊരു മൂവ്‌മെന്റിനെ എതിര്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ ഈ മനോഭാവം ഒരുപിടിവള്ളിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല സോനം വ്യക്തമാക്കുന്നു. സ്ത്രീ…

Read More