ഭീഷ്മ പര്‍വം സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനം ‘പറുദീസ’യുടെ ഇന്തോനേഷ്യന്‍ പതിപ്പ് വൈറലാകുന്നു. സംവിധായകന് അമല്‍ നീരദാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ വരികളും ഉള്‍പ്പെടുത്തിയുണ്ട്. ഇയ്യുസ് ഡേസിയാനയും കൂട്ടരും ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. സുഷിന് ശ്യാമിന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസിയാണ് പറുദീസ മലയാളം പതിപ്പില്‍ പാടിയിരിക്കുന്നത്. ഭീഷ്മ പര്‍വത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണ്. അതേസമയം, സിനിമ കേരളത്തിലെ ബോക്സ്ഓഫിസില്‍ നിന്നും 40 കോടി നേടികഴിഞ്ഞു. റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്. അതേസമയം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 75 കോടി പിന്നിട്ടുവെന്നാണ് വിവരം. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
Read MoreTag: song
പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല ! 40കാരനെ അയല്‍വാസി തല്ലിക്കൊന്നു…
ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ നാല്‍പ്പതുകാരന്‍ കൊല്ലപ്പെടുകയായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം. സുരേന്ദ്രകുമാര്‍ ഗുന്നാര്‍ എന്നയാളാണ് മരിച്ചത്. സ്വന്തം കുടിലിനു പുറത്തിരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നു സുരേന്ദ്രകുമാര്‍ എന്ന് പോലീസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തുകയായിരുന്നു. എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരേ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Read Moreപാട്ടു മാറി ! കല്യാണ പന്തലില്‍ കയറാന്‍ തയ്യാറാകാതെ വധു;ഒടുവില്‍ സംഭവിച്ചതോ… വീഡിയോ വൈറലാകുന്നു…
കല്യാണം എങ്ങനെ ആഘോഷമാക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് പുതുതലമുറ. കല്യാണ ആഘോഷം വേറിട്ടതാക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ക്കു മടിയില്ല. കല്യാണ പന്തല്‍ എങ്ങനെയായിരിക്കണം എന്നതടക്കം എല്ലാ കാര്യങ്ങളിലും വ്യക്തമായ ധാരണയോടെയാണ് വിവാഹവുമായി മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ കല്യാണ പന്തലില്‍ കയറാന്‍ മടിച്ച് നില്‍ക്കുന്ന വധുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. വധുവായ ശിവാനി പിപ്പലാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പ്രമുഖ മേക്കപ്പ് ഡയറക്ടറാണ് ശിവാനി. കല്യാണ പന്തലില്‍ കയറുന്നത് ഗംഭീരമാക്കാന്‍ ആ സമയത്ത് തനിക്ക് ഇഷ്ടപ്പെട്ട ഗാനം കേള്‍പ്പിക്കണമെന്ന് വധു പറഞ്ഞുവെച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി സംഭവിച്ചതാണ് ശിവാനി പിപ്പലിനെ ചൊടിപ്പിച്ചത്. കല്യാണ പന്തലില്‍ കയറുന്നതിന് മുന്‍പ് താന്‍ തെരഞ്ഞെടുത്ത് നല്‍കിയ ഗാനം കേള്‍പ്പിക്കാതിരുന്നതാണ് വേദിയില്‍ കയറുന്നതില്‍ നിന്ന് പിന്തിരിയാന്‍ വധുവിനെ പ്രേരിപ്പിച്ചത്. വധു അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.വധുവിനെ വിവാഹ വേദിയിലേക്ക് ആനയിക്കാന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച വസ്തു…
Read Moreഐസിയുവില്‍ ബെഡ് കിട്ടിയില്ല ! കോവിഡ് രോഗിയായ യുവതിയ്ക്ക് പാട്ടുവെച്ചു കൊടുത്ത് ഡോക്ടര്‍; വീഡിയോ വൈറലാകുന്നു…
കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഇവര്‍ കോവിഡിനെതിരായ പോരാട്ടം നയിക്കുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാവുകയാണ്. അതേസമയം ഈ പ്രതിസന്ധിക്കിടയിലും രോഗികള്‍ക്ക് മനോധൈര്യം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് പി പി ഇ കിറ്റുകള്‍ ധരിച്ച് നൃത്തച്ചുവടുകള്‍ വച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടുകഴിഞ്ഞു. ഈ ശ്രേണിയില്‍ പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡോ. മോണിക്ക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഹൃദയങ്ങള്‍ കീഴടക്കിയത്. കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഒരു രോഗി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും ആ…
Read Moreകലാകാരന്റെ ഭാര്യ മോശമാക്കുമോ ? രാധിക സുരേഷ് ഗോപി വേദിയില്‍ പാടുന്ന വീഡിയോ വൈറലാകുന്നു…
കലാരംഗത്ത് സജീവമായ ഭാര്യാഭര്‍ത്താക്കന്മാര്‍ നിരവധിയുണ്ട്. എന്നാല്‍ ചില താരങ്ങളുടെ പങ്കാളികളെ പൊതുവേദിയില്‍ അത്ര സജീവമായി കാണാനാകില്ല. മലയാളത്തിന്റെ പ്രിയ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇക്കാര്യത്തില്‍ വ്യത്യസ്ഥയാണ്. താരത്തിനൊപ്പം പൊതുവേദികളിലും സജീവ സാന്നിദ്ധ്യമാണ്. സിനിമയില്‍ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തില്‍ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ സുരേഷ്ഗോപിയെ സ്വീകരിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ അവതാരകനായി എത്തുകയാണ് താരം. സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകള്‍ക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. നടന്‍ ഗോകുല്‍ സുരേഷ് ഉള്‍പ്പെടെയുള്ള നാലു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് രാധിക വേദിയില്‍ പാടിയ ഒരു പാട്ടാണ്. ഇത്ര മനോഹരമായി രാധിക പാടുമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് പാട്ടു കേട്ടവര്‍ ഒന്നടങ്കം പറയുന്നത്. View this post on Instagram Radhika Suresh singing a padam during our arangetam function 😍🥰 One…
Read Moreരമേഷ് പിഷാരടിയുടെ പാട്ടു കേട്ട് മനോജ് കെ ജയന്‍ ചെവിയ്ക്കു പിടിച്ചു ! എന്നാല്‍ പിന്നീട് പിഷാരടി ഏവരെയും ഞെട്ടിച്ചു; വീഡിയോ വൈറലാവുന്നു…
രമേഷ് പിഷാരടിയുടെ മുഖം ഓര്‍ക്കുമ്പോഴേ മലയാളികള്‍ക്കു ചിരിപൊട്ടും. സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഇത്രയധികം ചിരിപ്പിച്ച താരങ്ങള്‍ അധികമുണ്ടാവില്ല. എന്നാല്‍ കോമേഡിയന്‍ എന്നതിനൊപ്പം മികച്ച ഒരു ഗായകനായിരുന്നു പിഷാരടി എന്നു മനസ്സിലാക്കാന്‍ മലയാളികള്‍ വൈകി എന്നു പറയണം. അമ്മ ദുബായ് ഷോയുടെ ഭാഗമായി നടത്തിയ റിഹേഴ്‌സലില്‍ രമേഷ് പിഷാരടി പാട്ടുപാടുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അകലെ അകലേ നീലാകാശം എന്ന ഗാനം ജ്യോത്സനക്കൊപ്പം പാടുകയാണ് രമേഷ് പിഷാരടി. ഗാനം കഴിയുന്നതോടെ പിഷാരടിയുടെ ചെവിക്കു പിടിക്കുകയാണ് മനോജ് കെ. ജയന്‍. സംഗതി മറ്റൊന്നുമല്ല യഥാര്‍ഥത്തില്‍ പാട്ടുപാടുന്നത് മധുബാലകൃഷ്ണനാണ്. രമേഷ് പിഷാരടി ഗാനം അനുകരിക്കുകയാണ്. എന്നാല്‍ അതിനു ശേഷം പിഷാരടി പാടിയ ‘ഇന്ദ്രവല്ലരി പൂചൂടി വരും’ എന്ന ഗാനം ചെവിയ്ക്കു പിടിച്ച മനോജ് കെ ജയനെ വരെ ഞെട്ടിച്ചു കളഞ്ഞു. ആദ്യം ചെവിക്കു പിടിച്ചെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ പാട്ടു…
Read Moreകേരളാ കേരളാ ഡോണ്ട് വറി കേരളാ ! കേരളത്തിന്റെ അവസ്ഥ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ വേദിയില്‍ പാട്ടു പാടി എആര്‍ റഹ്മാന്‍; വീഡിയോ വൈറല്‍…
മുമ്പു നേരിട്ടിട്ടില്ലാത്ത അത്ര ഭീകരമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു വേണ്ടി ലോകത്തിന്റെ പല ഭാഗത്തു നിന്നുമാണ് സഹായ ഹസ്തങ്ങള്‍ വരുന്നത്. വിവിധ രാജ്യങ്ങളും കേരളത്തിനായി സഹായ വാഗ്ദാനങ്ങള്‍ നടത്തി കഴിഞ്ഞു. കേരളത്തിന്റെ അവസ്ഥ ലോകത്തിന് മുന്നിലെത്തിക്കാന്‍ നിരവധിപ്പേര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഓക്സ്ഫോഡില്‍ നടന്ന സംഗീത നിശയില്‍ ഏആര്‍ റഹ്മാന്റെ ശബ്ദവും കേരളത്തിനു വേണ്ടിയായിരുന്നു. മുസ്തഫ മുസ്തഫ എന്ന പാട്ടിന്റെ വരികള്‍ മാറ്റി, ‘കേരളാ കേരളാ ഡോണ്ട് വറി കേരള’ എന്നാണ് റഹ്മാന്‍ പാടിയത്. കയ്യടിയോടെയാണ് റഹ്മാന്റെ സ്വരം വിദേശികളടങ്ങുന്ന സദസ്സ് ഏറ്റെടുത്തത്. പരിപാടിയുടെ വീഡിയോ വൈറലായതോടെ നിരവധി മലയാളികള്‍ റഹ്മാന് നന്ദി അറിയിച്ചും രംഗത്തെത്തി. Dont Worry Kerala #KeralaFloods #ARRahman #HelpKerala #StandwithKerala pic.twitter.com/0rx2JHKeoM — ARR (@arr4u) August 19, 2018
Read More‘പൂമാതെ പൊന്നമ്മ’ കട്ടെടുത്തതാണെന്ന് ഡോക്ടര്‍ ഗീതയുടെ എഴുത്തുകാരിയായ മകള്‍ അപര്‍ണ; അല്ലെന്ന് ഗായിക സിതാര; ഒടുവില്‍ പോസ്റ്റുമുക്കി എഴുത്തുകാരി ക്ഷമചോദിച്ചു…
കൊച്ചി: ഉടലാഴം എന്ന സിനിമയിലെ പൂമാതെ പൊന്നമ്മ എന്ന് തുടങ്ങുന്ന ഗാനം മോഷണമാണെന്നും തന്റെ അച്ഛന്റേതാണ് ഇതിലെ വരികള്‍ എന്നും അവകാശപ്പെട്ട് സാമൂഹിക പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ.പി ഗീത രംഗത്ത് വന്നതിന് പിന്നാലെ ഉളുപ്പില്ലാതെ കട്ടെടുത്തതാണെന്ന പരാമര്‍ശവുമായി ഇവരുടെ മകളും എഴുത്തികാരിയുമായ അപര്‍ണ പ്രശാന്തി. എന്നാല്‍ ഈ ആരോപണത്തിന് കൃത്യമായ മറുപടിയുമായി ഗായികയും ഈ ഗാനത്തിന്റൈ സംഗീത സംവധായകയുമായ സിതാര കൃഷ്ണകുമാര്‍ രംഗത്തെത്തിയതോടെ എഴുത്തുകാരി പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. വരികളുള്ള ഈ ഗാനം ഉണ്ടാകുന്നത് പൂമാത എന്ന വാക്കില്‍ നിന്നും കിട്ടിയ ഒരു ഊര്‍ജ്ജത്തില്‍ നിന്നാണെന്നും ഈ 30 വരികളാകട്ടെ, കൃത്യമായ പഠനത്തിലൂടെ, ഡോക്ടര്‍ മനു മന്‍ജിത് എഴുതിയതാണെന്നും സിതാര വ്യക്തമാക്കി. ഈ പാട്ട് തന്റെ അച്ഛന്റെ യാണെന്ന് അവകാശപ്പെട്ട് ഡോ.പി ഗീത ഫേസ്ബുക്കില്‍ ഇട്ട് പോസ്റ്റിന് താഴെയായിരുന്നു മകളുടെ അധിക്ഷേപ കമന്റ്. സിതാര…
Read More