പ്രശസ്ത സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്ട്രേറ്റ്. അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും സോണിയ വേഷമിട്ടിട്ടുണ്ട്. മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും, അഭിനയത്തില്‍ നിന്ന് മറ്റ് ജോലി മേഖലയിലേക്ക് കടക്കുന്നവര്‍ അപൂര്‍വമാണ്. ഈ പട്ടികയിലാണ് ഇപ്പോള്‍ സോണിയ ഇടംപിടിച്ചിരിക്കുന്നത്. കാര്യവട്ടം ക്യാമ്പസിലെ എല്‍എല്‍.എം. വിദ്യാര്‍ത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസില്‍ പാസായ സോണിയ പിന്നീട് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം. അവതാരകയായി മിനിസ്ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറി. വിനയന് സംവിധാനം ചെയ്ത അത്ഭുതദ്വീപില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസില്‍ മമ്തയുടെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിങ്ങനെയുള്ള സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Read MoreTag: sonia
കോൺഗ്രസ് സ്ഥാപക ദിനാഘോഷം ! എഐസിസി ആസ്ഥാനത്ത് ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു; ക്ഷുഭിതയായി സോണിയ
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിനിടെ പതാക പൊട്ടി താഴേക്കു വീണു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന 137-ാം വാർഷിക ചടങ്ങിൽ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പതാക ഉയർത്തിയത്. എന്നാൽ, ഉയർത്തി അൽപ്പസമയത്തിനു ശേഷം പതാക പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ സോണിയ ക്ഷുഭിതയായി. ശരീരത്തിലേക്കു വീണ പാർട്ടി പതാക സോണിയാ ഗാന്ധി കൈകൾക്കൊണ്ട് വിരിച്ച് കാണിച്ചാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. പിന്നീട് ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു.രാഹുൽഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Read More