ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു സോണിയ അഗര്‍വാള്‍. തമിഴകത്തിന്റെ യുവസൂപ്പര്‍താരം ധനുഷിന്റെ കാതല്‍ കൊണ്ടേന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സോണിയ അഗര്‍വാള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ധനുഷിന്റെ കരിയറിലെ തന്നെ രണ്ടാമത്തെ ചിത്രമായിരുന്നു കാതല്‍ കൊണ്ടേന്‍. മാനസിക വൈകല്യമുള്ള വിദ്യാര്‍ഥിയായി സമാനതകളില്ലാത്ത പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്. ധനുഷിന്റെ സഹോദരനും സോണിയയുടെ മുന്‍ഭര്‍ത്താവും തമിഴിലെ മികവുറ്റ സംവിധായകരില്‍ ഒരാളുമായ സെല്‍വ രാഘവനാണ് സിനിമ സംവിധാനം ചെയ്തത്. സെല്‍വരാഘവന്റേയും രണ്ടാമത്തെ സിനിമയായിരുന്നു. കാതല്‍ കൊണ്ടേനിന് ശേഷം സെല്‍വരാഘവന്റെ സെവന് ജി റെയിന്‍ ബോ കോളനി, പുതുപേട്ടയ് തുടങ്ങിയ സിനിമകളിലും സോണിയ അഗര്‍വാള്‍ അഭിനയിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. 2006 ഡിസംബറിലായിരുന്നു ആഘോഷമായി സെല്‍വരാഘവന്റേയും സോണിയ അഗര്‍വാളിന്റേയും വിവാഹം നടന്നത്. അത്രത്തോളം അടുത്തറിയാവുന്നവര്‍ ആയിരുന്നിട്ടും രണ്ട് വര്‍ഷം മാത്രം ദാമ്പത്യ ജീവിതം…
Read More