നടന് സുശാന്ത് സിംഗ് രാജ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡ് സിനിമാ ലോകത്ത് സ്വജന പക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുകയാണ്. ഈ പശ്ചാത്തലത്തില്‍ സംഗീത കമ്പനികള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന് സോനു നിഗം. അഭിനയ ലോകത്ത് മാത്രമല്ല, ബോളിവുഡില്‍ സംഗീത ലോകത്തും ശക്തമായ മാഫിയ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഗായകരുടെയും വലിയ ഗായകരാവണമെന്ന് ആഗ്രഹിക്കുന്നവരെയും ഗാനരചയിതാക്കളേയും സംഗീത സംവിധായകരേയും ഇവര്‍ ഇല്ലാതാക്കുകയാണെന്ന് സോനു തന്റെ വ്ളോഗില്‍ പറഞ്ഞു. സോനു നിഗത്തിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ”ഇന്ന്, സുശാന്ത് സിങ് രാജ്പുത് എന്ന നടന് മരിച്ചു. ഏതൊരു ഗായകനെ കുറിച്ചോ സംഗീതസംവിധായകനെ കുറിച്ചോ ഗാനരചയിതാവിനെ കുറിച്ചോ നാളെ നിങ്ങള്‍ക്ക് ഇതു തന്നെ കേള്‍ക്കാനാകും. കാരണം ഇന്ത്യയിലെ സംഗീത രംഗത്ത് ഒരു വലിയ മാഫിയ നിലവിലുണ്ട്. ചെറുപ്പത്തില്‍ത്തന്നെ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. അതിനാല്‍ ഈ കുഴപ്പത്തില്‍…
Read More