സ്‌കൂള്‍ കാലഘട്ടം മുതല്‍തന്നെ ഫാന്‍സ് ഉണ്ടായിരുന്നു; വീട്ടിലെത്തിയാല്‍ ഭര്‍ത്താവിനോട് എപ്പോഴും ആവശ്യപ്പെടുന്ന കാര്യം ഇതാണ് ! നടി സോനു സതീഷിന്റെ തുറന്നു പറച്ചില്‍ കേട്ട് ഞെട്ടി ആരാധകര്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സോനു സതീഷ്. സീരിയലുകളിലെ വില്ലത്തി റോളുകളില്‍ തിളങ്ങിയാണ് സോനു മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം സീരിയലിലെ വേണി എന്ന കഥാപാത്രമാണ് സോനുവിനെ പ്രശസ്തയാക്കിയത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സുമംഗലി ഭവയിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് വരുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോനു രംഗത്തെത്തിയിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു താനെന്ന് സോനു പറയുന്നു. വേണിയെന്നായിരുന്നു മുമ്പ് എല്ലാവരും വിളിച്ചത്. ഇപ്പോ ചിലരൊക്കെ ദേവുയെന്ന് വിളിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്. നടി മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സോനു. അവതാരകയായും തിളങ്ങിയിട്ടുണ്ട്. ഏതെങ്കിലുമൊരു മേഖല തിരഞ്ഞെടുക്കാനായി പറഞ്ഞാല്‍ താന്‍ പെട്ടുപോവുമെന്ന് താരം പറയുന്നു.…

Read More