ഉത്ര കൊലപാതകക്കേസില്‍ മകനെ രക്ഷിക്കാന്‍ അമ്മ നിരത്തിയ ന്യായവാദങ്ങള്‍ പച്ചക്കള്ളമെന്ന് വ്യക്തമായി. ഇതോടെ കൊലപാതകത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഈ സാഹചര്യത്തില്‍ ഇവരെയും അറസ്റ്റു ചെയ്യാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഉത്രയുടെ കൊലപാതകത്തിലുള്ള പങ്ക് ഉറപ്പിക്കാന്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. മകനെ രക്ഷിക്കാന്‍ ഒരമ്മയും പറയാത്ത ന്യായങ്ങളാണ് രേണുക പറഞ്ഞത.് പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആവുമായിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്ന് സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോടെ പൊളിഞ്ഞത്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉത്രയുടെ ഇടത് കൈയില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച്…
Read MoreTag: sooraj
സംസ്ഥാന യുവകര്‍ഷക പ്രതിഭാ പുരസ്‌കാരം നേടിയ കുട്ടി കര്‍ഷകന്‍;സംസ്ഥാന സര്‍ക്കാറിന്റെ ജൈവകേരളം പദ്ധതിയുടെ യുവ അംബാസിഡര്‍; അപ്പു എന്ന കൊച്ചു മിടുക്കന്‍ വിശേഷണങ്ങള്‍ക്ക് അതീതന്‍…
ഇക്കാലത്തെ ഒട്ടുമിക്ക വിദ്യാര്‍ഥികളും മൊബൈല്‍ഫോണ്‍ കൈയ്യിലേന്തി സമയം ചിലവഴിക്കുമ്പോള്‍ അതില്‍ നിന്നും ഏറെ വ്യത്യസ്ഥനാണ് ചിറകമ്പത്ത് പുറഞ്ചേരി സുരേഷ്-ഉഷ ദമ്പതികളുടെ മകന്‍ അപ്പു എന്ന സൂരജ്. കൃഷിയാണ് അപ്പുവിന് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം. അമ്മ ഉഷയുടെ അടുക്കളത്തോട്ടത്തിലെ ചീരയും, പാവലും ഒക്കെയാണ് അപ്പുവിന് കര്‍ഷകനാകാന്‍ പ്രചോദനമായത്. പൂര്‍ണ്ണമായും ഒരു ജൈവ വിപ്ലവമാണ് സൂരജ് ഒരുക്കുന്നത്.കൃഷി വെറുതെ ജീവിതമാര്‍ഗമാക്കുകയല്ല ഈ കുട്ടി കര്‍ഷകന്‍ ചെയ്തത്.പ്ലസ് വണ്ണില്‍ കൃഷി പ്രധാന വിഷയമായി തിരഞ്ഞെടുക്കുകയും ആ വര്‍ഷം തന്നെ ഒരേക്കര്‍ കൃഷി ഭൂമിയില് വിളവെടുപ്പ് നടത്തുകയും ചെയ്തു.തുടര്‍ന്ന് കൃഷി 5 ഏക്കറിലേക്ക് വ്യാപിപ്പിച്ചു.ഇപ്പോള്‍ മൊത്തം 15 ഏക്കറിലാണ് ഈ അപ്പു പൊന്നു വിളയിക്കുന്നത്.അതില്‍ പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളില്‍പ്പെട്ട പാഷന്‍ ഫ്രൂട്ട്, അവക്കാഡോ, ലിച്ചി തുടങ്ങിയവയും ഒരേക്കറില്‍ നെല്‍കൃഷിയും ഉള്‍പ്പെടുന്നു.ഒരുവിധം എല്ലാപച്ചക്കറികളും സൂരജിന്റെ ഫാമില്‍ ഉല്പാദിപ്പിക്കുന്നുണ്ട്.മാത്രല്ല എല്ലാ മാസവും തുടര്‍ച്ചയായ പ്ലാന്റിങ്ങും നടക്കുന്നുണ്ട്. കൃഷിക്ക്…
Read More