നടി താരകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് ഡബ്‌സ്മാഷിലൂടെ താരമായ ആളാണ്. ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട് സൗഭാഗ്യ. ഫ്‌ളവര്‍സ് ടീവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരയില്‍ പ്രധാന കഥാപാത്രമായി എത്തിയ അര്‍ജുനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ്. ജിമ്മില്‍ നിന്നും വര്‍ക്ക്ഔട്ട് ചെയ്യുന്ന സൗഭാഗ്യയാണ് വീഡിയോയില്‍ ഉള്ളത്. പുതിയ മേക്കോവറിലാണ് താരം. വീഡിയോയ്ക്ക് താഴെ സൗഭാഗ്യ കുറിച്ച അടിക്കുറിപ്പും വൈറലായിട്ടുണ്ട്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒന്നര കിലോ കുറഞ്ഞതില്‍ വളരെയധികം സന്തോഷം എന്നായിരുന്നു താരം കുറിച്ചത്.
Read MoreTag: soubhagya venkidesh
എത്ര കിലോ വരും മൊത്തത്തില്‍ ? മോശം കമന്റിട്ടവന് നല്ല ഒന്നാന്തരം മറുപടി നല്‍കി സൗഭാഗ്യ വെങ്കിടേഷ്…
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കിയ സൗഭാഗ്യയുടെ വരവ് സിനിമാ കുടുംബത്തില്‍ നിന്നുമാണ്. സൗഭാഗ്യയുടെ പിതാവ് രാജാറാം സിനിമ സീരിയല്‍ രംഗത്ത് അഭിനേതാവ് തുടങ്ങി മേഖലയില്‍ സജീവമായ ഒരു വ്യക്തിയാണ്. മുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താരാ കല്യാണും മലയാള സിനിമയിലെ പരിചിത മുഖങ്ങളും. എന്നാല്‍ സൗഭാഗ്യ തിളങ്ങിയത് ഡബ്മാഷിലൂടെയാണ്. ഇത് വൈറലായോടെ അമ്മയെ പോലെ അഭിനയയത്തിലേക്ക് കടക്കുമെന്ന് വിചാരിച്ചവരാണ് മലയാളി പ്രേക്ഷകര്‍.. എന്നാല്‍ സിനിമയിലേക്ക് ഇല്ലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സൗഭാഗ്യ. അഭിനേതാവും ടാറ്റൂ കലാകാരനുമായ അര്‍ജുനെയാണ് താരം ജീവിത പങ്കാളിയായി സ്വീകരിച്ചത്. തനിക്ക് യോജിച്ച ഒരു ഇണയെയാണ് തന്റെ അമ്മ സമ്മാനിച്ചതെന്ന് താരം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ടിക്ടോക്ക് നിരോധിച്ചതോടെ താരം പിന്തുണയായി രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയ്ക്ക് ഒരുപാട്…
Read More