സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെ. പുരസ്‌കാര നിര്‍ണയത്തിന്റെ അന്തിമഘട്ടം എത്തിയപ്പോള്‍ ജൂറി അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ജയസൂര്യ, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരായിരുന്നു അവസാന പട്ടികയിലെത്തിയത്. ഒടുവില്‍ ജയസൂര്യയും സൗബിനും മാത്രമായപ്പോഴും കടുത്തതര്‍ക്കമുണ്ടായി. മുന്‍തൂക്കം സൗബിനായിരുന്നു. ജൂറിയിലെ വനിതാ അംഗം ജയസൂര്യയ്ക്കുവേണ്ടി വാദിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും നാലുവോട്ടു വീതം കിട്ടിയതോടെ ഇരുവരെയും സംയുക്തമായി മികച്ച നടന്മാരായി തെരഞ്ഞെടുക്കുകയാണ്. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ജയസൂര്യ പുരസ്‌കാരം നേടിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിനും ജേതാവായി. പുരസ്‌കാര നിര്‍ണയത്തിന്റെ തൊട്ടു തലേന്നുവരെ സൗബിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ല. ജോജു ജോര്‍ജ്ജ്, ഫഹദ്, ജയസൂര്യ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരം. അപ്രതീക്ഷിതമായാണ് സൗബിനെ പുരസ്‌കാരം…
Read More