മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തിലാണ് നടന്‍ സൗബിന്‍ ഷാഹിര്‍. എന്നാല്‍ ഇപ്പോള്‍ ആ സന്തോഷം ഇരട്ടിയായെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സൗബിന്റെ വീട്ടില്‍ നിന്നും പുറത്തു വരുന്നത്. സൗബിന്റെ ഭാര്യ ജാമിയ സഹീര്‍ ആദ്യത്തെ കണ്‍മണിയെ ഗര്‍ഭം ധരിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറിലായിരുന്നു സൗബിനും ജാമിയയും തമ്മിലുള്ള വിവാഹം. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. സഹസംവിധായകനായി സിനിമയിലെത്തിയ സൗബിന്‍ ഇപ്പോള്‍ മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനാണ്. തങ്ങളുടെ പുതിയ വീട്ടില്‍ സൗബിനും ഭാര്യയും ചുംബിച്ചു നില്‍ക്കുന്ന ചിത്രം സൗബിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സൗബിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്സ് വന്‍ വിജയമായി ഓടുകയാണ്.
Read MoreTag: Soubin Shahir
മൊത്തം വെറൈറ്റിയാണല്ലോ ! സൗബിന്‍ ഷാഹിറിന്റെയും ഭാര്യയുടെയും വീഡിയോ വൈറലാവുന്നു
സംവിധായകനും നടനുമായ സൗബിന്‍ ഷാഹിര്‍ സിനിമയില്‍ കോമഡി റോളുകളിലൂടെയാണ് ശ്രദ്ധേയനായത്. സിനിമയ്ക്കു പുറത്തും സൗബിന്‍ ഫുള്‍ തമാശയാണ്. സൗബിന്റെ ഭാര്യയും വലിയ തമാശക്കാരിയാണ്. ഇരുവരുടെയും തമാശകളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്തിനും ഏതിനും കട്ട സപ്പോര്‍ട്ടുമായി നില്‍ക്കുന്ന ഭാര്യയെ കിട്ടിയത് മഹാഭാഗ്യമെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും അടിച്ചു പൊളിച്ച് ജീവിക്കട്ടെയെന്ന ആശംസയും ആരാധകര്‍ നേരുന്നുണ്ട്. എന്നായാലും വീഡിയോ ഹിറ്റായി എന്നു പറഞ്ഞാല്‍ മതിയല്ലോ. #cozigotnothingbettertodo A post shared by Soubin Shahir (@soubinshahir) on Dec 7, 2017 at 7:06am PST
Read Moreപറവ ഡിവിഡി പുറത്തിറക്കിയതിന്റെ സന്തോഷം പങ്കുവച്ച സൗബിന് കിട്ടിയത് പുളിച്ചതെറി; ഒടുവില്‍ താരത്തിന്റെ കിടിലന്‍ മറുപടിയും…
സിനിമാപ്രേമികളെ സന്തോഷിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം പറവയുടെ ഡിവിഡി പുറത്തിറക്കിയ വിവരം സംവിധായകന്‍ സൗബിന്‍ ഷാഹിര്‍ അറിയിച്ചത്. അതിന്റെ സന്തോഷത്തിലായിരുന്നു മിക്കവരും. സോഷ്യല്‍മീഡിയയും സംഭവം നന്നായി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ ഈ അവസരം പറവ സംവിധായകന്‍ സൗബിന്‍ ഷാഹിറിനിട്ട് ഒരു കൊട്ട് കൊടുക്കാനാണ് ചിലര്‍ ഉപയോഗിച്ചത്. പറവ സിനിമയുടെ ഡിവിഡി റിലീസായ വിവരം അറിയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയായിരുന്നു പലരും അസഭ്യ കമന്റുകളുമായി രംഗത്തു വന്നത്.’ അന്റെ വാപ്പയ്ക്ക് കൊണ്ടു കൊടുക്ക്’ എന്നായിരുന്നു കമന്റ്, കൊടുക്കുന്നുണ്ട് എന്നായിരുന്നു സൗബിന്റെ തകര്‍പ്പന്‍ മറുപടി. ഇതിനു പിന്നാലെ സൗബിനെ അഭിനന്ദിച്ചും സോഷ്യല്‍മീഡിയ രംഗത്തു വന്നു. മറുപടി നന്നായി പൊയേയുള്ളൂവെന്നാണ് പൊതുവെയുള്ള അഭിപ്രായം.
Read Moreആ കള്ളന്‍ വേഷം എനിക്കു പറഞ്ഞു വച്ചത് ! എന്നാല്‍ അവസാന നിമിഷം എല്ലാം മാറി; തൊണ്ടി മുതലും ദൃക്‌സാക്ഷിയുടെയും അണിയറയില്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് സൗബിന്‍
മലയാളം സിനിമയിലെ വേറിട്ട ഒരു ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തില്‍ സുരാജും ഫഹദ് ഫാസിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കള്ളന്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. എന്നാല്‍ ഈ കള്ളന്‍ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സൗബിന്‍ ഷാഹിറിനെയായിരുന്നു. സുരാജ് ചെയ്യാനിരുന്ന വേഷമായിരുന്നു ഫഹദിനായി കരുതിവെച്ചത്. എന്നാല്‍ ആ സമയത്തു തന്നെയായിരുന്നു സൗബിന്‍ സംവിധായകനായ പറവയുടെ ഷൂട്ടിംഗ്. അതിനാല്‍ തന്നെ സൗബിന് ഈ കഥാപാത്രം ഏറ്റെടുക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് ദിലീഷ് പോത്തന്‍ കഥാപാത്രങ്ങളെ വെച്ചുമാറിയത്. ഫഹദിന് കള്ളന്റെ വേഷം നല്‍കുകയും സുരാജ് വെഞ്ഞാറമ്മൂടിനെ ഉള്‍പ്പെടുത്തുകയും ചെയ്തത്. പ്രകാശന്‍ എന്ന കഥാപാത്രയെയാണ് സുരാജ് അവതരിപ്പിച്ചത്. ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലേത്. ഒരു അഭിമുഖത്തില്‍ സൗബിന്‍ ഷാഹിര്‍ തന്നെയാണ് ഈ വെച്ചുമാറ്റത്തിന്റെ കഥ വ്യക്തമാക്കിയത്.
Read Moreഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോയിട്ടുണ്ട് പക്ഷെ ! വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് സൗബിന്‍ ഷാഹിര്‍ പറയുന്ന മറുപടി ഇതാണ്
മലയാളത്തില്‍ ഇന്ന് തിരക്കുള്ള താരമാണ് സൗബിന്‍ ഷാഹിര്‍. ഹാസ്യതാരമായിയെത്തിയ സൗബിന്‍ ‘പറവ’യിലൂടെ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. പടം ഹിറ്റായതോടെ തനിക്ക് സംവിധാനവും നന്നായി വഴങ്ങുമെന്ന് താരം തെളിയിച്ചു. ഇപ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും സഹസംവിധായകനായും നടനായും താരം മലയാള സിനിമയ്‌ക്കൊപ്പം യാത്ര തുടങ്ങിയിട്ട് പതിനേഴ് വര്‍ഷമായി. എന്നാല്‍ പ്രായം മുപ്പത്തിനാലായെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സിനിമയ്ക്ക് പിന്നാലെയുള്ള ഓട്ടത്തില്‍ പെണ്ണു കെട്ടാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. പറവ ഹിറ്റായി സഹസംവിധായകനില്‍ നിന്നും സംവിധായകന്റെ കുപ്പായം അണിഞ്ഞ് പേരെടുത്തതോടെ, തന്റെ ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലരും സമീപിക്കുന്നുണ്ടെന്ന് സൗബിന്‍ തന്നെ പറയുന്നു. എന്നാല്‍ ഒരു വിവാഹം കഴിച്ചുകൂടെ എന്ന ചോദ്യത്തോട് സൗബിന്‍ വളരെ രസകരമായാണ് പ്രതികരിക്കുന്നത്. ‘എനിക്കിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളത് പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു…
Read More