കൊച്ചി മേയര്‍ സൗമിനി ജെയിനു പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.മുതിര്‍ന്ന നേതാക്കളായ വി എം സുധീരന്‍, പ്രൊഫ. കെ വി തോമസ്, പി ജെ കുര്യന്‍, എം എം ഹസ്സന്‍ എന്നിവര്‍ മേയര്‍ മാറ്റത്തെ എതിര്‍ത്ത് രംഗത്തു വന്നു. ഗ്രൂപ്പു വ്യത്യാസമില്ലാതെ പലരും മേയറെ സ്ഥാനത്തു നിന്നു തെറിപ്പിക്കാനുള്ള കരുക്കള്‍ നീക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ മേയര്‍ക്ക് പിന്തുണയേറുന്നത്. എറണാകുളത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, കെ ബാബു, ഹൈബി ഈഡന്‍ തുടങ്ങിയവരെല്ലാം മേയര്‍ മാറണമെന്ന നിലപാടിലാണ്. ഇക്കാര്യം ഇവര്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സൗമിനി ജെയിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ബെന്നി ബഹനാന്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവര്‍ സൗമിനിയെ മാറ്റണമെന്ന നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍…
Read More