ബംഗാളി സിനിമയുടെ മുഖച്ഛായ മാറ്റിയ ഇതിഹാസ നടന്‍ സൗമിത്രോ ചാറ്റര്‍ജി(85) അന്തരിച്ചു. കോവിഡ് ബാധ മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതോടെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മോശമാവുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു കഴിഞ്ഞിരുന്നത്. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ സിനിമകളില്‍ സൗമിത്രോ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി നിലനില്‍ക്കുന്നു. ആറു പതിറ്റാണ്ടിലേറെ ബംഗാളി സംസ്‌കാരത്തിന്റെ പതാകവാഹകരിലൊരാളായി ജീവിച്ചതിനു ശേഷമാണ് സൗമിത്രോ ചാറ്റര്‍ജി വിടവാങ്ങുന്നത്. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സൗമിത്രോ തന്റെ സിനിമ ജീവിതം…
Read More