ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ച സനല്‍ സാബുവിന്റെ കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥ. കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്രയേലില്‍ വച്ച് ഹമാസ് തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃസഹോദരന്റെ മകനാണ് കൊല്ലപ്പെട്ട സനല്‍. കീരിത്തോട്ടില്‍ അര കിലോമീറ്ററില്‍ ചുറ്റളവിലാണ് സനലും സൗമ്യയും താമസിച്ചിരുന്നതും. സൗമ്യയുടെ മാതാവ് സാവിത്രിയുടെ മൂത്ത സഹോദരനാണ് സനലിന്റെ പിതാവ് സാബു. കഴിഞ്ഞ വര്‍ഷം സൗമ്യ മരിച്ചപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കുമായി ഓടി നടന്നത് സനലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്ന സനലിനെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. സൗമ്യയുടെ മരണം സംഭവിച്ച് ഒരു വര്‍ഷംപോലും തികയും മുമ്പ് സനലും പോയതിന്റെ ആഘാതത്തിലാണ് വീട്ടുകാര്‍. ശനിയാഴ്ച രാത്രി 9.40 നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്ട്ടിന് (കുട്ടു-26) ആണ് സനലിനെയും…
Read MoreTag: soumya
ഞങ്ങളെ തമ്മില്‍ മുട്ടിച്ചത് ഒരു വാഹനാപകടം ! സെന്റ് തെരേസാസില്‍ അധ്യാപികയായ സൗമ്യയെ കണ്ടുമുട്ടാനും പ്രണയിക്കാനുമുള്ള കാരണം വെളിപ്പെടുത്തി അരുണ്‍ ഗോപി
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷത്തിനു ശേഷമാണ് സംവിധായകന്‍ അരുണ്‍ഗോപി തന്റെ പ്രണയിനിയെ സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് അരുണ്‍ ഗോപി ക്രിസ്ത്യാനിയായ സൗമ്യയെ വിവാഹം ചെയ്തത്. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇരുവരും. 2012ലാണ് താനും സൗമ്യയും കണ്ടുമുട്ടുന്നതെന്നാണ് അരുണ്‍ഗോപി പറയുന്നത്. ഒരു വാഹനാപകടമാണ് അതിനു കാരണമെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്റെ അടുത്ത സുഹൃത്ത് മനുവുമുണ്ട്. ഒരിക്കല്‍ തന്നെ കലൂരുള്ള ഫ്‌ളാറ്റില്‍ വിട്ട ശേഷം മനു തിരികെ പോകുമ്പോള്‍ സമീപത്ത് ഒരപകടം ഉണ്ടായി. അപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രക്കാരനെ മനു അതുവഴി വന്ന കാറില്‍ ആശുപത്രിയിലെത്തിച്ചു. ആ കാറിലുണ്ടായിരുന്ന ജോണിയങ്കിളുമായി മനു പരിചയപ്പെട്ടു. ജോണിയങ്കിളിന്റെ മകള്‍ ഗീതുവും സൗമ്യയും അടുത്ത സുഹൃത്തുക്കളാണ്. സെന്റ് തെരേസാസില്‍ അധ്യാപികയാണ് സൗമ്യ. അങ്ങനെയിരിക്കെ സെന്റ് തെരേസാസ് കോളജില്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കായി ഗീതു മനുവിനെ വിളിച്ചു. മനു തന്നെ വിളിച്ചു. അങ്ങനെ…
Read Moreസൗമ്യ ജീവനൊടുക്കിയത് പുല്ലു ചെത്താന്‍ പോയപ്പോള്‍ ! മരണത്തിനായി തെരഞ്ഞെടുത്തത് കശുമാവിനെ; സ്വാഭാവികമെന്ന് പോലീസ്…
കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് വിമര്‍ശനം. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു സൗമ്യയെ നിയോഗിച്ചിരുന്നത്. രാവിലെ പശുകള്‍ക്കായി ജയില്‍ വളപ്പില്‍ തന്നെ പുല്ലു ചെത്താന്‍ സൗമ്യ പോയിരുന്നു. പിന്നാലെയാണ് വളപ്പിലെ കശുമാവില്‍ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം കണ്ടതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പിന്നീട് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. മക്കളെയും മാതാപിതാക്കളേയും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65),…
Read Moreഗുരുതര സുരക്ഷ വീഴ്ച! പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വനിതാ സബ്ജയിലിലായിരുന്നു സൗമ്യയെ പാര്‍പ്പിച്ചിരുന്നത്. അച്ഛനും അമ്മയും മകളുമടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നല്‍കി കൊലപ്പെടുത്തിയത്. രാവിലെ 10 മണിയോടെ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്.ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് സമ്മതിച്ചത്. കൊലപാതക ആരോപണങ്ങള്‍ സൗമ്യ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മൂത്ത മകള്‍ കീര്‍ത്തനയുടെ മരണം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനും സൗമ്യ ശ്രമിച്ചിരുന്നു. എല്ലാവരെയും എലിവിഷം കൊടുത്താണ് സൗമ്യ കൊലപ്പെടുത്തിയത്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ…
Read Moreസൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് ഫോണുകള്‍; കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട ഫോണ്‍സംഭാഷണം; പിണറായി കൂട്ടക്കൊലയിലെ പ്രതി സൗമ്യയുടെ ഫോണ്‍ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്; കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും…
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് പരിശോധിക്കുന്ന പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് സൂചന. തന്റെ വഴിവിട്ട ജീവിതത്തിനു തടസമാകാതിരിക്കാന്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കൂട്ടക്കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്നു വ്യക്തമാകണമെങ്കില്‍ പെന്‍ഡ്രൈവിന്റെ പരിശോധന പൂര്‍ത്തിയാകണം. സൗമ്യയുടെ അഞ്ചു ഫോണുകളില്‍ നിന്നുള്ള വിശദവിവരങ്ങളടങ്ങിയ പെന്‍ഡ്രൈവാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്. കണ്ണൂര്‍ സൈബര്‍സെല്ലിലെ വിദഗ്ധരുടെ സഹായത്തോടയാണ് പരിശോധന നടത്തുന്നത്.പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (എട്ട്) എന്നിവരുടെ കൊലപാതകത്തിലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സൗമ്യയുടെ ഫോണുകളില്‍നിന്നു ശേഖരിച്ച സംഭാഷണങ്ങളും വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളും ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുന്നത്. ഫോണില്‍നിന്നു മായിച്ചു കളഞ്ഞത് ഉള്‍പ്പെടെയുള്ള…
Read Moreസൗമ്യ ഏറ്റെടുത്തത് മൂന്നു കൊലപാതകങ്ങള്‍ മാത്രം; ആറു വര്‍ഷം മുമ്പ് മൂത്ത മകള്‍ മരിച്ചതില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രതി; അന്വേഷണ മുന നീളുന്നത് ഒളിവില്‍ പോയ മുന്‍ ഭര്‍ത്താവ് കിഷോറിലേക്ക്…
പിണറായിയില്‍ ദുരൂഹക്കൊലപാതങ്ങളില്‍ പുതിയ വഴിത്തിരിവ്. ആറു വര്‍ഷം മുമ്പ് മരിച്ച മൂത്ത മകള്‍ കീര്‍ത്തനയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പിടിയിലായ സൗമ്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംശയത്തിന്റെ മുന കുട്ടിയുടെ പിതാവ് കിഷോറിന്റെ നേര്‍ക്ക് നീളുകയാണ്. സൗമ്യ കുടുങ്ങിയതോടെ മുങ്ങിയ കിഷോര്‍ ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. മുമ്പ് കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോഴാണ് സൗമ്യ അവിടെ പണിക്കാരനായി വന്ന കിഷോറുമായി പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ചായി താമസം. അങ്ങനെയാണ് കീര്‍ത്തന ജനിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഇയാള്‍ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായി സൗമ്യ മൊഴിയില്‍ പറയുന്നു. ഇവര്‍ ഇതുവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. വധശ്രമത്തിന്റെ പേരിലാണ് പോലീസ് കിഷോറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ കമല(65),മകള്‍ ഐശ്വര്യ(9) എന്നിവര്‍ എലിവിഷം അകത്തു ചെന്നു മരിച്ച സംഭവത്തിലാണ് സൗമ്യയെ അറസ്റ്റു ചെയ്യുന്നത്. ഇതേ രോഗലക്ഷങ്ങളോടെ…
Read Moreകല്ലുവെട്ടു മുതല്‍ ഓപ്പറേഷന്‍ തീയറ്ററിലെ സഹായിയായി വരെ ജോലി; ഭര്‍ത്താവ് എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു; ആശ്വാസമായി വന്ന സ്ത്രീ നയിച്ചത് അനാശാസ്യത്തിലേക്ക്…
പിണറായിയില്‍ മകളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴില്‍ മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ സഹായിയായി വരെ ജോലി ചെയ്തു. നിലവില്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. ഈ പരിചയമുപയോഗിച്ച് പലരുമായും വന്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ക്കുണ്ടായിരുന്നതായാണ് വിവരം. ഈ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ചെമ്മീന്‍ കണ്ടത്തില്‍ ജോലിക്കു വന്ന യുവാവിനെയാണ് സൗമ്യ വിവാഹം കഴിച്ചത്. അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരിക്കല്‍ എലി വിഷം നല്‍കി തന്നെ കൊല്ലാനും ശ്രമിച്ചിരുന്നതായി സൗമ്യ വെളിപ്പെടുത്തി. ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും പിന്നെ പിന്മാറാന്‍ പറ്റാത്ത വിധം അതില്‍ പെട്ടു പോകുകയായിരുന്നുവെന്നും സൗമ്യയുടെ മൊഴിയില്‍ പറയുന്നു. പത്തു വര്‍ഷം മുമ്പ്…
Read Moreഇടപാടുകാരില്‍ പതിനാറുകാരന്‍ മുതല്‍ 60കാരന്‍ വരെ; താന്‍ കാമുകന്മാര്‍ക്കൊപ്പം കിടക്കുന്നത് കണ്ടത് മകളെ കൊല്ലാന്‍ കാരണമായി;അനാശാസ്യത്തിലേക്ക് നയിച്ചത് ഇരിട്ടിക്കാരി; സൗമ്യയുടെ മൊഴി കേട്ട് നടുങ്ങി പോലീസുകാര്‍
നവാസ് മേത്തര്‍ തലശേരി: രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി. കൊലപാതകത്തിനുള്ള എലി വിഷം വാങ്ങി നല്‍കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞു. സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ ഉറക്കം ഞെട്ടിയ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല. അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു.…
Read More