തെന്നിന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് സൗന്ദര്യയുടേത്. കന്നഡ ചിത്രം ഗാന്ധര്‍വത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരത്തിന്റെ അകാലത്തിലുള്ള വിയോഗം സിനിമാ പ്രേമികള്‍ക്കാകെ തീരാനഷ്ടമാണ്. സൗന്ദര്യയെ കുറിച്ച് സംവിധായകന് ആര് വി ഉദയകുമാര്‍ സംസാരിച്ച വാക്കുകള്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. തണ്ടകന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഇതിലെ നായിക ദീപിക സംവിധായകനെ അച്ഛന് എന്ന് വിളിച്ചാണ് ചടങ്ങില്‍ സംസാരിച്ച് തുടങ്ങിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദയകുമാര്‍ സൗന്ദര്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. ”സിനിമ എന്നത് ഒരു കുടുംബമാണ്. സൗന്ദര്യ എന്ന നടിയെ ഞാനാണ് സിനിമയില്‍ കൊണ്ടുവന്നത്. അണ്ണന് എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇത് എനിക്ക് ഒട്ടും ഇഷ്ട്ടമുണ്ടയിരുന്നില്ല. ആളുകളുടെ മുന്നില്‍ വെച്ച് എന്നെ സാര്‍ എന്ന് വിളിച്ചാ മതിയെന്ന് ഞാന്‍ സൗന്ദര്യയുടെ എടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സഹോദരിയായി കണ്ട് തുടങ്ങാന്‍ തുടങ്ങി. പിന്നീട് സൗന്ദര്യ…
Read More