വാക്‌സിനോട് ‘വാടാ മോനേ’… എന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വകഭേദം ! ബ്രിട്ടനില്‍ കോവിഡ് വ്യാപനം കൂടൂതല്‍ രൂക്ഷമാകുന്നു…

കൊറോണ ലോകത്തുനിന്ന് ഒഴിഞ്ഞു പോകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്‌സിനുമൊക്കെ കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്. വാക്‌സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ വകഭേസം ലണ്ടനിലെ ചിലയിടങ്ങളില്‍ അതിവേഗം പടരുകയാണെന്നാണ് പുതിയ വാര്‍ത്ത. വാന്‍ഡ്‌സ്വര്‍ത്ത് ആന്‍ഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ആറരലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന തെക്കന്‍ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ മറ്റ് 30 പേരില്‍ കൂടി ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പിസിആര്‍ ടെസ്റ്റിന് വിധേയരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണിത്.…

Read More

മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇംഗ്ലണ്ടില്‍ അതിവേഗം വ്യാപിക്കുന്നു ! വാക്‌സിനെ മറികടക്കുമെന്ന ആശങ്ക ശക്തമാകുന്നു;ലോകത്തിന്റെ പോക്ക് എങ്ങോട്ട്…

കൊറോണയുടെ രണ്ടാംവരവില്‍ ഏറ്റവും ദുരിതമനുഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇംഗ്ലണ്ട്. അതിവേഗ വ്യാപനമുള്ള ലണ്ടന്‍,കെന്റ് വകഭേദങ്ങള്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതിലും മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ ചങ്കിടിപ്പു കൂട്ടുന്നത്. രാജ്യത്ത് ഇതിനോടകം എട്ടിടങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ വകദേഭം കണ്ടെത്തിക്കഴിഞ്ഞു. ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിടങ്ങളില്‍ വ്യാപക പരിശോധനയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, സറേ, കെന്റ്, വാള്‍സല്‍, സെഫ്‌ടോണ്‍, ലണ്ടന്‍ ബറോകളായ മെര്‍ട്ടണ്‍, ഹാരിംഗേ, ഈലിങ് എന്നിവിടങ്ങളിലാണ് ഈ മാരകവൈറസിനെ കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളില്‍ എല്ലാ വീടുകളിലും കയറി ആളുകളെ രോഗപരിശോധനക്ക് വിധേയരാക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ അതിതീവ്ര വൈറസിന്റെ വ്യാപനം തടയുവാനായി, ഇതിനെ ആദ്യം കണ്ടെത്തിയ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ വ്യാഴാഴ്ച്ച മുതല്‍ രോഗ പരിശോധനായജ്ഞം ആരംഭിക്കും. പുതിയ ഇനം വൈറസിനെ കണ്ടെത്തിയ എട്ട് പോസ്റ്റ്‌കോഡ് ഏരിയകളിലായിരിക്കും രോഗപരിശോധന നടക്കുക. ഡബ്ല്യൂ7, എന്‍17, സി ആര്‍4 എന്നീ ലണ്ടനിലെ പോസ്റ്റ്…

Read More