അ​പ്പോ​ള്‍ അ​വ​രെ​ന്നെ തൊ​ടാ​നും ഉ​മ്മ​വെ​ക്കാ​നും ശ്ര​മി​ച്ചു ! ഞാ​ന്‍ വ​ള​രെ അ​സ്വ​സ്ഥ​യാ​യി​രു​ന്നു; ദു​ര​നു​ഭ​വം വി​വ​രി​ച്ച് വ്‌​ളോ​ഗ​റാ​യ വി​ദേ​ശ​യു​വ​തി

മും​ബൈ​യി​ല്‍ വ​ച്ച് ലൈ​വ് സ്ട്രീ​മിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ യൂ​ട്യൂ​ബ​റാ​യ ദ​ക്ഷി​ണ​കൊ​റി​യ​ന്‍ യു​വ​തി​യ്ക്ക് ര​ണ്ട് യു​വാ​ക്ക​ളി​ല്‍ നി​ന്ന് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വം ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മും​ബൈ​യി​ലെ ഒ​രു തെ​രു​വി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ വ്‌ളോഗറോട്‌ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ലൈ​വ് സ്ട്രീ​മി​ങി​നി​ടെ പ​ക​ര്‍​ത്തി​യ വീ​ഡി​യോ വ​ള​രെ വേ​ഗം വൈ​റ​ലാ​യി. തു​ട​ര്‍​ന്ന് ര​ണ്ട് യു​വാ​ക്ക​ളേ​യും പോ​ലീ​സ് പി​ടി​കൂ​ടി. ലൈ​വ് സ്ട്രീ​മി​ങി​നി​ടെ ഒ​രു യു​വാ​വ് ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും പ്ര​ശ്നം വ​ഷ​ളാ​വാ​തി​രി​ക്കാ​ന്‍ അ​വി​ടെ​നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും യൂ​ട്യൂ​ബ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അ​തേ​സ​മ​യം സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ഇ​ട​പെ​ട്ട് സം​സാ​രി​ച്ച താ​നാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന നി​ല​യി​ല്‍ ആ​ളു​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ന്നും യൂ​ട്യൂ​ബ​ര്‍ ത​ന്റെ ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു. യു​വ​തി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ ഇ​ന്ത്യ​യി​ലെ എ​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ ലൈ​വ് സ്ട്രീം ​ചെ​യ്യ​ന്ന​തി​നി​ടെ​യാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. ഞാ​ന്‍ ആ​ദ്യ​മാ​യാ​ണി​വി​ടെ.…

Read More

യൂ​ട്യൂ​ബ് ലൈ​വി​നി​ടെ വി​ദേ​ശ യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച് യു​വാ​വ് ! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ യൂ​ട്യൂ​ബ​റാ​യ യു​വ​തി​യ്ക്ക് നേ​രെ യു​വാ​വി​ന്റെ അ​തി​ക്ര​മം. മും​ബൈ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ യു​വാ​വി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നു. പി​ന്നാ​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ വൈ​കി​ട്ട് യു​വ​തി ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന്റെ അ​തി​ക്ര​മം. മ്യോ​ചി എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. ഇ​വ​ര്‍ തെ​രു​വി​ല്‍ വ​ച്ച് ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു യു​വാ​വ് അ​വ​രു​ടെ സ​മീ​പ​ത്തേ​ക്ക് വ​രി​ക​യും കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ന്ന​തും. വ​ലി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. മും​ബൈ​യി​ലെ ഖാ​ര്‍ മേ​ഖ​ല​യി​ല്‍ രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നി​ര​വ​ധി പേ​ര്‍ നോ​ക്കി നി​ല്‍​ക്കേ​യാ​ണ് യു​വാ​വി​ന്റെ പ​രാ​ക്ര​മം. ലൈ​വി​നെ​ടെ​യാ​യ​തി​നാ​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ വീ​ഡി​യോ വ​ഴി​യും ദൃ​ശ്യ​ങ്ങ​ള്‍ ത​ത്സ​മ​യം കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി​യോ​ട് ലി​ഫ്റ്റ് വേ​ണോ​യെ​ന്നു ചോ​ദി​ച്ചാ​ണ് യു​വാ​വ്…

Read More

രോ​ഗം ഭേ​ദ​മാ​കു​ന്നി​ല്ല ! സാ​മ​ന്ത ദ​ക്ഷി​ണ​കൊ​റി​യ​യി​ലേ​ക്ക്

മ​യോ​സൈ​റ്റി​സ് രോ​ഗം ഭേ​ദ​മാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ടി സാ​മ​ന്ത റൂ​ത്ത് പ്ര​ഭു ദ​ക്ഷി​ണ​കൊ​റി​യ​യി​ലേ​ക്ക്. രോ​ഗ ചി​കി​ത്സ​യ്ക്കാ​യാ​ണ് താ​രം ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് താ​ന്‍ മ​യോ​സൈ​റ്റി​സ് രോ​ഗ​ബാ​ധി​ത​യാ​ണെ​ന്ന കാ​ര്യം സാ​മ​ന്ത വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ തേ​ടി​യാ​ണ് താ​രം ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക് പോ​കു​ന്ന​ത്. നേ​ര​ത്തെ ഹൈ​ദ​രാ​ബാ​ദി​ല്‍ ത​ന്നെ ഇ​തി​നാ​യി ആ​യു​ര്‍​വേ​ദ ചി​കി​ത്സ ന​ട​ത്തു​മെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. ഉ​ട​ന്‍ ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക് പോ​കു​മെ​ന്നും ഏ​താ​നും മാ​സ​ങ്ങ​ള്‍ താ​രം അ​വി​ടെ ചി​കി​ത്സ​യ്ക്കാ​യി തു​ട​രേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് പ്ര​മു​ഖ​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്കൊ​പ്പ​മു​ള്ള ‘ഖു​ഷി’​യു​ടെ ചി​ത്രീ​ക​ര​ണം പു​നാ​രാ​രം​ഭി​ക്കും. രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം ശ​രീ​ര​ത്തി​ലെ പേ​ശി​ക​ളെ ആ​ക്ര​മി​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ് മ​യോ​സൈ​റ്റി​സ്. പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വും എ​ല്ലു​ക​ള്‍​ക്ക് വേ​ദ​ന​യു​മാ​ണ് മ​യോ​സൈ​റ്റി​സി​ന്റെ പ്ര​ധാ​ന ല​ക്ഷ​ണം. ഇ​ട​യ്ക്കി​ടെ വീ​ഴു​ക, കു​റ​ച്ചു​സ​മ​യം നി​ല്‍​ക്കു​ക​യോ ന​ട​ക്കു​ക​യോ ചെ​യ്താ​ല്‍ ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക എ​ന്നി​വ​യും ഇ​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

Read More

ഒ​രു വ​ര്‍​ഷം പ​ത്തു ല​ക്ഷം കു​ട്ടി​ക​ള്‍ ജ​നി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ര​ണ്ട​ര ല​ക്ഷം മാ​ത്രം ! പൗ​ര​ന്മാ​രു​ടെ മ​നോ​ഭാ​വം ഈ ​രാ​ജ്യ​ത്തെ വെ​ട്ടി​ലാ​ക്കു​മോ ?

ജ​ന​ന​നി​ര​ക്ക് കു​റ​വു​ള്ള പ്ര​ദേ​ശ​മാ​യാ​ണ് യൂ​റോ​പ്പി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ആ ​പാ​ത​യി​ലാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യും. 2021ലെ ​രാ​ജ്യ​ത്തെ ഫെ​ര്‍​ട്ടി​ലി​റ്റി നി​ര​ക്കു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​ത് ഇ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ എ​ണ്ണം 266,000 ആ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ത് മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ളും 11,800 എ​ണ്ണം (4.3 ശ​ത​മാ​നം) കു​റ​വാ​ണ്. എ​ന്നാ​ല്‍ 35 വ​യ​സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളു​ടെ ഫെ​ര്‍​ട്ടി​ലി​റ്റി നി​ര​ക്ക് മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ര്‍​ധി​ച്ച​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കൊ​റി​യ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വി​ട്ട​ത്. 1970 വ​രെ പ്ര​തി​വ​ര്‍​ഷം പ​ത്തു​ല​ക്ഷ​ത്തോ​ളം ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്കാ​ണ് ദ​ക്ഷി​ണ കൊ​റി​യ ജ​ന്മം ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് 2001 ആ​യ​പ്പോ​ള്‍ നേ​ര്‍ പ​കു​തി​യാ​യി കു​റ​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് അ​വി​ടെ നി​ന്നും താ​ഴേ​ക്ക് വ​രു​ന്ന കാ​ഴ്ച​യാ​ണു​ണ്ടാ​യ​ത്. 2002 ല്‍ 400,000 ​ആ​യും 2017ല്‍ ​ഇ​ത് 300,000 ആ​യും കു​റ​ഞ്ഞു. ലോ​ക​ത്താ​ക​മാ​നം കൊ​വി​ഡ് പി​ടി​പെ​ട്ട് ആ​ളു​ക​ള്‍…

Read More

സവാള കൃഷി ചെയ്യാനറിയാമെങ്കില്‍ ദക്ഷിണ കൊറിയയിലേക്കു വരൂ ! ശമ്പളം കണ്ടു കണ്ണുതള്ളിയ മലയാളികളുടെ തള്ളിക്കയറ്റത്തില്‍ സൈറ്റ് പണിമുടക്കി…

ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ടെന്ന് പറയാറുണ്ട്. എന്തു ജോലിയും ചെയ്യുന്നവരാണ് മലയാളികളെങ്കിലും കൃഷിയെ അത്രയ്ക്ക് സ്‌നേഹിക്കുന്നവരല്ല നമ്മുടെ നാട്ടുകാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് മലയാളികളുടെ ഒരു കൃഷിപ്രേമത്തിന്റെ കഥയാണ്. ദക്ഷിണ കൊറിയയില്‍ കൃഷി ചെയ്യാനുള്ള മലയാളികളുടെ തള്ളിക്കയറ്റം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ അപേക്ഷിക്കേണ്ട സൈറ്റ് വരെ പണിമുടക്കി. മലയാളികള്‍ എന്തിനാണ് കൊറിയയിലോട്ട് പോകുന്നത് എന്നല്ലെ ഇപ്പോള്‍ ചിന്തിക്കുന്നത്. കാരണം മറ്റൊന്നുമല്ല. ജോലിയുടെ ശമ്പളം തന്നെ. മാസം ഒരുലക്ഷം രൂപയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ കൃഷി ജോലികളിലേക്ക് 22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരമെന്നും ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. കൊറിയയുടെ ചേംബര്‍ ഒഫ് കൊമേഴ്സുമായി ചേര്‍ന്ന് നടത്തുന്ന നിയമനത്തിന് വേണ്ടി 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ 100 പേര്‍ക്ക് വരെ അവസരം…

Read More

എതിരാളികളെ തകര്‍ത്തെറിയാന്‍ ദക്ഷിണ കൊറിയ കില്ലര്‍ റോബോട്ടുകളെ നിര്‍മിക്കുന്നു; സമാധാന പ്രിയരെന്നു കരുതുന്ന തെക്കന്‍കൊറിയയുടെ നീക്കത്തില്‍ ഞെട്ടി ലോകം…

സോള്‍: രണ്ടു കൊറിയകളില്‍ ഉത്തര കൊറിയയെ യുദ്ധപ്രിയരെന്നും ദക്ഷിണകൊറിയയെ സമാധാനപ്രിയരെന്നുമാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കില്ലര്‍ റോബോട്ടുകളെ നിര്‍മിക്കാനുള്ള നീക്കത്തിലൂടെ ദക്ഷിണ കൊറിയ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദി ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ഈ നിര്‍മ്മാണത്തിന് പിന്നില്‍. വ്യോമ, കര, ജല മാര്‍ഗ്ഗം അക്രമണം നടത്താന്‍ കഴിയുന്ന യുദ്ധ യന്ത്രങ്ങളാണ് വികസിപ്പിക്കുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യ കെഎഐഎസ്ടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമബുദ്ധി) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ് ഈ കൊലയാളി റോബോട്ടുകള്‍. ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ ദക്ഷിണ കൊറിയയെ സഹായിക്കുന്നത്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ആയുധ നിര്‍മാതാക്കളാണ് ഹന്‍വ സിസ്റ്റംസ്. എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ…

Read More

അഡ്മിഷന്‍ വേണോ ? എങ്കില്‍ മാസത്തില്‍ മൂന്ന് സഹപാഠികളുമായി ഒന്നിച്ചു ജീവിക്കണം;ജനനനിരക്ക് കൂട്ടാന്‍ ദക്ഷിണ കൊറിയ ആവിഷ്‌കരിച്ച പുതിയ കോഴ്‌സിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ജനപ്പെരുപ്പമാണ് ഒട്ടുമിക്ക രാജ്യങ്ങളുടെയും വിഷയമെങ്കില്‍ കുറഞ്ഞ ജനന നിരക്കാണ് ദക്ഷിണ കൊറിയ നേരിടുന്ന പ്രശ്‌നം. എന്നാല്‍ ജനന നിരക്ക് കൂട്ടാന്‍ ഇപ്പോള്‍ ദക്ഷിണ കൊറിയ സ്വീകരിച്ചിരിക്കുന്ന മാര്‍ഗത്തെ നെറ്റിചുളിച്ചേ നോക്കിക്കാണാനാവൂ. ദക്ഷിണ കൊറിയയിലെ പുതുതലമുറക്കാര്‍ വിവാഹത്തില്‍ നിന്നും കുട്ടികളെ ജനിപ്പിക്കുന്നതില്‍ അകന്നു നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഒരു വിവാദമായ കോഴ്‌സാണ് ഇപ്പോള്‍ ദക്ഷിണ കൊറിയ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ മാസത്തില്‍ മൂന്ന് സഹപാഠികളുമായെങ്കിലും ഒരുമിച്ച് ജീവിക്കണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതായത് ഡേറ്റിങ് ഇല്ലാത്തവര്‍ക്ക് ഇവിടെ അഡ്മിഷന്‍ ഇല്ലെന്ന് സാരം. സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റികളാണ് ശ്രദ്ധേയമായ ഈ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്. ഡേറ്റിങ്, ലൈംഗികത, സ്‌നേഹം തുടങ്ങിയവയില്‍ അധിഷ്ഠിതമായ കോഴ്‌സാണിത്. പരമ്പരാഗത കുടുംബജീവിതത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന പുതുതലമുറയെ ഈ വക കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണീ കോഴ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന് ഈ…

Read More

ദക്ഷിണകൊറിയയുടെ ആകാശത്ത് വട്ടമിട്ടു പറക്കാന്‍ 70 വര്‍ഷം പഴക്കമുള്ള 300 അനറ്റോവ് വിമാനങ്ങളൊരുക്കി ഉത്തരകൊറിയ; സൈനികരെ പാരച്യൂട്ടില്‍ ദക്ഷിണ കൊറിയയില്‍ ഇറക്കും

അയല്‍രാജ്യമായ ദക്ഷിണകൊറിയയെ ആക്രമിക്കാന്‍ പുതിയ തന്ത്രങ്ങളൊരുക്കി കിമ്മിന്റെ ഉത്തരകൊറിയ. എഴുപത് വര്‍ഷം പഴക്കമുള്ള അനറ്റോവ് എഎന്‍2 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആത്മഹത്യാ ആക്രമണമാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്നാണ് സൂചന. 1947ല്‍ സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച മുന്നൂറോളം അനറ്റോവ് വിമാനങ്ങള്‍ ഉത്തരകൊറിയയുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ദക്ഷിണകൊറിയക്ക് നേരെ ഈ വിമാനങ്ങള്‍ വഴി സൈനികരെ പാരച്ച്യൂട്ടില്‍ ഇറക്കി ആക്രമണം നടത്താന്‍ കിം ജോങ് ഉന്‍ പദ്ധതിയിടുന്നെന്നാണ് വിവരങ്ങള്‍. 70 വര്‍ഷം പഴക്കമുള്ളതാണെങ്കിലും അത്യന്താധുനിക റഡാറുകള്‍ക്ക് പോലും പിടി നല്‍കാത്ത വിധം താഴ്ന്നാണ് ഇവ പറക്കുക. ഒരു ടണ്‍വരെ ചരക്കും പത്ത് സൈനികരേയും വഹിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് ശേഷിയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെയാണ് ഈ വിമാനങ്ങളുടെ വേഗത. ശക്തമായി കാറ്റടിച്ചാല്‍ പിന്നോട്ടു പറക്കാനുള്ള സംവിധാനം പോലും ഇതിലുണ്ട്. ഈ വിമാനം സത്യത്തില്‍ ശത്രുക്കള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. റഡാറുകള്‍ മാത്രമല്ല…

Read More

ഉത്തരകൊറിയയെ ഭയന്ന് ജപ്പാന്‍! ഉത്തരകൊറിയയില്‍ നിന്ന് മിസൈലുകള്‍ വന്നാല്‍ രക്ഷപെടാന്‍ മിനിറ്റുകള്‍ പോലും ലഭിക്കില്ല; ജനങ്ങളെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിച്ച് അധികൃതര്‍

സമീപകാലത്തായി ഒട്ടുമിക്ക രാജ്യങ്ങളുടെയും ശ്രദ്ധ ഉത്തരകൊറിയയിലാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഉത്തരകൊറിയയെ ഭയന്നാണ് ഒട്ടുമിക്ക രാജ്യങ്ങളും കഴിഞ്ഞുവരുന്നത്. വലുതും ചെറുതുമായ പല രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജപ്പാനാണ് ഇക്കൂട്ടത്തില്‍ പ്രധാനികള്‍. ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ ഇപ്പോള്‍ ഒരു കാര്യത്തില്‍ ആശങ്കയിലാണ്. ഉത്തരകൊറിയ മിസൈല്‍ ആക്രമണം നടത്തിയാല്‍ ഓടിയൊളിക്കാന്‍ ഒരിടംപോലും തങ്ങള്‍ക്കില്ലെന്നതാണ് ഇവരെ ഭയപ്പെടുത്തുന്ന കാര്യം. ജപ്പാനിലേക്ക് മിസൈല്‍ അയക്കാനുള്ള ശേഷി ഉത്തരകൊറിയക്ക് ഒരിക്കലുമുണ്ടാകില്ലെന്ന പഴയധാരണ അവര്‍ മാറ്റിവച്ചുവെന്ന് ചുരുക്കം. പ്യോങ്‌യാങില്‍ നിന്നും മിസൈലുകള്‍ ജപ്പാനെ ലക്ഷ്യമാക്കി പുറപ്പെട്ടാല്‍ മിനിറ്റുകള്‍ പോലും രക്ഷപ്പെടാനായി ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഉത്തരകൊറിയ പറയുന്ന തരത്തില്‍ ഒരു മിസൈല്‍ ആക്രമണം നടന്നാല്‍ രക്ഷപെടാന്‍ ഒരു സാധ്യത പോലുമില്ലെന്നുള്ളത് ജപ്പാനിലെ സാധാരണക്കാര്‍ക്ക് പോലും മനസിലായി. ബങ്കറുകളോ ഷെല്‍ട്ടറുകളോ ഒന്നും പ്രദേശത്തില്ല എന്നതാണ് ഇതിനൊരു പ്രധാന കാരണം. അടുത്തുകാണുന്ന ഏതെങ്കിലും…

Read More

ഇത്രയ്ക്ക് ചീപ്പാണോ ഉത്തരകൊറിയ! രാജ്യാന്തരവിമാനത്താവളത്തില്‍ എടിഎം പോലുമില്ല; ലോകശക്തികളെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച രാജ്യം അടിസ്ഥാന സൗകര്യത്തില്‍ പിന്നില്‍

ലോകശക്തി എന്നറിയപ്പെട്ടിരുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ഉത്തരകൊറിയയും അവിടുത്തെ ഏകാധിപതിയായി വാഴുന്ന കിം ജോംഗ് ഉന്നും. വന്‍ പ്രഹരശേഷിയുള്ള അണ്വായുധങ്ങളും സാങ്കേതിക വിദ്യകളും തങ്ങളുടെ ശേഖരത്തിലുണ്ടെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വീമ്പുപറയുന്ന ഉത്തരകൊറിയയുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ആര്‍ക്കും വ്യക്തമായി അറിയില്ല. അറിയാന്‍ എത്തുന്നവരെ റിപ്പോര്‍ട്ട് ചെയ്യാനും സമ്മതിക്കില്ല. എന്നാല്‍ അമേരിക്ക ഉള്‍പ്പടെയുള്ള ലോകശക്തികളെ വിറപ്പിച്ചുനിര്‍ത്തുന്ന ഉത്തരകൊറിയയിലെ ജീവിതം അതീവ ദയനീയം എന്നാണ് വിവിധ സ്രോതസ്സുകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. എടിഎമ്മുകള്‍ ഇല്ലാത്ത ഒരു രാജ്യാന്തര വിമാനത്താവളമാണ് ഉത്തരകൊറിയയിലുള്ളത് എന്ന് പറയുമ്പോള്‍ തന്നെ മനസിലാക്കാവുന്നതേയുള്ളു ഉത്തരകൊറിയയുടെ യഥാര്‍ത്ഥ അവസ്ഥ. ആകെയുള്ള രണ്ട് എടിഎമ്മുകള്‍ പോലും പ്രവര്‍ത്തിക്കാത്ത ഗതികേടിലാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലെ വിമാനത്താവളം. ചൈനീസ് അധികൃതര്‍ അനുമതി നല്‍കാത്തതിനാലാണ് എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമായതെന്നാണ് ബാങ്കിന്റെ വിശദീകരണം. ലോകത്തെ മറ്റു രാജ്യങ്ങളുമായി പരമാവധി ഒറ്റപ്പെട്ടു…

Read More