ദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടു ! ഏഴു പേര്‍ക്ക് വധശിക്ഷ വിധിച്ച് കിം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോ ഉന്നിന്റെ കലാപരിപാടികള്‍ തുടരുന്നു. ദക്ഷിണ കൊറിയന്‍ വീഡിയോ കണ്ടു എന്ന കുറ്റം ചുമത്തി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കിം ഏഴ് പേര്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകള്‍. സിയോള്‍ കേന്ദ്രീകരിച്ചുളള ട്രഡീഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 683 പേരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്തലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിമ്മിന്റെ പിതാവും മുന്‍ ഏകാധിപതിയുമായി കിം ജോങ് ഇല്‍ അന്തരിച്ചതിന്റെ വാര്‍ഷിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് 10 ദിവസത്തേക്ക് ചിരിയും സന്തോഷവും നിരോധിച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ ദിവസങ്ങളില്‍ ജന്മദിനമുളളവര്‍ അതാഘോഷിച്ചുകൂടാ. ആരും സന്തോഷിക്കരുതെന്നതിനു പുറമേ എല്ലാവര്‍ക്കും ഈ ഒരു ദുഃഖമേ പാടുളളൂ എന്നും നിബന്ധനയുണ്ട്. ബന്ധുക്കള്‍ മരിച്ചാല്‍ ആരും ഉച്ചത്തില്‍ കരയാനും പാടില്ല. മരണാന്തര ചടങ്ങുകള്‍ 10 ദിവസം കഴിഞ്ഞു മതി എന്നൊക്കെയാണ് ഉത്തരവ്.

Read More