വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപം കൊണ്ട എസ്പി-ബിഎസ്പി സഖ്യം ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇതോടൊപ്പം ദേശീയതലത്തില്‍ പ്രതിപക്ഷ മഹാസഖ്യം എന്ന കോണ്‍ഗ്രസ് ആശയത്തിനും ഈ സഖ്യം തുരങ്കം വച്ചേക്കുമെന്ന ഭയം ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്തിരിക്കുകയാണ്. തങ്ങളെ ഒഴിവാക്കി പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാനുള്ള മായാവതി-അഖിലേഷ് കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അഖിലേഷിന്റെയും മായാവതിയുടെയും പാത പിന്തുടര്‍ന്നു കൂടുതല്‍ പാര്‍ട്ടികള്‍ കൂടുമാറാനുള്ള സാധ്യതയുണ്ടെങ്കിലും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നതു കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്ന ഘടകമാണെന്നു വിലയിരുത്തല്‍. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവാണു കോണ്‍ഗ്രസ്-ബി.ജെ.പി. വിരുദ്ധ സഖ്യമെന്ന നിലയില്‍ ഫെഡറല്‍ മുന്നണിയെന്നു പേരിട്ട് നീക്കത്തിന് ആദ്യം വിത്തുപാകിയത്. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും വിജയത്തേരേറിയതിന്റെ ആത്മവിശ്വാസമാണ് റാവുവിന്റെ നീക്കങ്ങള്‍ക്കു ബലമേകിയത്. കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി)യും വൈരം മറന്ന് ഒരുമിച്ചിട്ടും…
Read More