മുക്കൂട്ടുതറയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് കാണാതായ ജെസ്നയെ ഏതുവിധേനയും കണ്ടെത്താനുറച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍. കൂടത്തായി കൊലപാതകപരമ്പരയില്‍ സത്യം തെളിയിച്ച ആളാണ് സൈമണിന് ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ചുമതലയുള്ള സൂപ്രണ്ടിന്റെ പൂര്‍ണ അധികചുമതലയും നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ജെസ്നാ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ഈ സാഹചര്യത്തിലാണ് ടോമിന് തച്ചങ്കരിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ചിന്റെ അധിക ചുമതല കൂടി സൈമണിന് നല്‍കുന്നത്. ജെസ്നയുടെ തിരോധാനത്തില്‍ പത്തനംതിട്ട എസ് പി ആയിരിക്കെ സൈമണ്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചനയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സൈമണ്‍ വിരമിക്കും. അതിനു മുമ്പ് ജെസ്നയെ പുറം ലോകത്ത് കൊണ്ടുവരാനാണ് തച്ചങ്കരിയും സൈമണും ശ്രമിക്കുന്നത്. ജെസ്ന എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരിയാവട്ടെ ഇതേക്കുറിച്ച് യാതൊന്നും പറയുന്നില്ല. കൂടത്തായി ജോളിക്കേസ് അന്വേഷണത്തിലൂടെ പ്രശസ്തനായ സൈമണിന്റെ കരങ്ങള്‍…
Read More