ഡല്‍ഹിയില്‍ രണ്ടു പേര് ചേര്‍ന്ന് സ്പാ ജീവനക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നല്കി മയക്കിയ ശേഷം ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റില്‍ പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്വാതി മാലിവാള്‍ അറിയിച്ചു. അതേസമയം ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
Read MoreTag: spa
യുവതികളെ കാട്ടിയുള്ള പരസ്യം ! മസാജ് സെന്ററില്‍ ചെന്ന് കുടുങ്ങിയവരില്‍ നിരവധി മലയാളികളും…
ആകര്‍ഷകമായ വാഗ്ദാനത്തില്‍പ്പെട്ട് മസാജ് സെന്ററിലെത്തുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ‘വ്യാജ മസാജ് പാര്‍ലര്‍’ സംഘം അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ തരം മസാജുകളും സ്പായും നല്‍കാമെന്നു പറഞ്ഞ് ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്. മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്മെയില്‍ ചെയ്യുകയും കത്തിമുനയില്‍ നിര്‍ത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ ചിത്രങ്ങള്‍ കാട്ടിയുള്ള ബിസിനസ് കാര്‍ഡുകളിലൂടെയാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. റോള ഏരിയയില്‍ പ്രതികളിലൊരാള്‍ ഇത്തരം ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയതെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സൗദ് പറഞ്ഞു. പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. പെട്ടികള്‍ നിറയെ മസാജ്…
Read Moreമസാജ് പാര്‍ലറിന്റെ മറവില്‍ വന്‍ പെണ്‍വാണിഭം ! അഞ്ച് വിദേശ യുവതികളെ പോലീസ് രക്ഷപ്പെടുത്തി; ഒരിടവേളയ്ക്കു ശേഷം പെണ്‍വാണിഭം വീണ്ടും കൊഴുക്കുമ്പോള്‍…
രാജ്യത്ത് പെണ്‍വാണിഭം കൊഴുക്കുന്നു. സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് അഞ്ച് തായ്ലന്ഡ് സ്വദേശികളായ യുവതികളെ പോലീസ് രക്ഷപ്പെടുത്തി. പൂനെ പോലീസ് ക്രൈംബ്രാഞ്ചിന്റെ ഭാഗമായ സോഷ്യല്‍ സെക്യൂരിറ്റി സെല്ലാണ് യുവതികളെ രക്ഷപ്പെടുത്തിയത്. പൂനെയിലെ യെരവാദയിലാണ് സംഭവം. മസാജ് പാര്‍ലറിന്റെ മറവിലാണ് പെണ്‍വാണിഭം അരങ്ങേറിയിരുന്നത്. ജോലിയ്ക്കെന്നു പറഞ്ഞ് പൂനയിലെത്തിച്ച തായ് യുവതികളെ സംഘം പെണ്‍വാണിഭത്തിനായി നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് വിവരം. അശേകാ മാളിന് സമീപമുള്ള ജീവാങ്കാ സ്പായിലാണ് തെരച്ചില്‍ നടന്നത്. തുടര്‍ന്ന് രാംനഗര്‍ സ്വദേശിയായ ഗോപാല്‍ രമേഷ് മിശ്ര(32)യെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയ അഞ്ച് തായ് യുവതികളെയാണ് ഇവിടെ കണ്ടെത്തിയത്. ഇവരെ പിന്നീട് അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച ഷകാര്നഗറില് നടത്തിയ മറ്റൊരു റെയ്ഡില്‍ പൂന പോലീസ് ക്രൈംബ്രാഞ്ച് 26കാരിയായ യുവതിയെ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ചിരുന്നു. സംഭവത്തില്‍ 39കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreപെണ്‍വാണിഭത്തിന്റെ പേരില്‍ ഒരിക്കല്‍ പൂട്ടിച്ച സ്പാ വീണ്ടും പുതിയ പേരില്‍ തുറന്നു ! വീണ്ടും ബിസിനസ് തുടങ്ങിയ മാനേജരെ പോലീസ് പിടികൂടി; അഞ്ച് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി
സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന സംഘം പോലീസിന്റെ വലയില്‍. പൂനെയിലാണ് സംഭവം. ഒരു പ്രമുഖ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായുടെ മറവിലായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തിന്റെ പിടിയില്‍ നിന്നും അഞ്ച് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി. സംഘത്തിന്റെ വലയില്‍ അകപ്പെട്ട അഞ്ച് തായ്ലന്ഡ് യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സ്പായുടെ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും 12800 രൂപയും പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി സ്പാ മാനേജരെ ഹവേലി പോലീസിന് കൈമാറി. എട്ടുമാസങ്ങള്‍ക്ക് മുന്‍പ് പോലീസ് ഇതേ സ്പായില്‍ റെയ്ഡ് നടത്തുകയും സ്പാ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പേരില്‍ സ്പാ വീണ്ടും ആരംഭിക്കുകയായിരുന്നു. സ്പായില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.
Read More