റിച്ചാര്‍ഡ് ബ്രാന്‍സന്റെ പേടകത്തിലേറി അങ്ങനെ ഇലോണ്‍ മസ്കും ബഹിരാകാശത്ത് എത്തും. വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ഭാവിയാത്രാ സംഘത്തില്‍ സ്പേസ് എക്സ് മേധാവിയും ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. 250,000 ഡോളറിനാണ് (ഏകദേശം 1.86 കോടി രൂപ) മസ്ക്കിന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതു സൗഹൃദത്തിന്റെ പേരിലാണെന്നും ഭാവിയില്‍ സ്പേസ് എക്സ് യാത്രയില്‍ താനും പോകുമെന്നും ബ്രാന്സന് പറഞ്ഞു. ബ്രാന്‍സനു ശുഭയാത്ര നേരാന്‍ മസ്ക് വിക്ഷേപണ കേന്ദ്രത്തില്‍ എത്തിയിരുന്നു. ബ്രാന്‍സന്റെ ഞായറാഴ്ചത്തെ യാത്രയ്ക്ക് തൊട്ടുമുന്‍പാണ് മസ്കും തന്റെ ബഹിരാകാശ യാത്രയ്ക്കായി ടിക്കറ്റ് വാങ്ങിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മസ്കിന്റെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. ഭാവിയിലെ യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാന്സന് അവകാശപ്പെട്ടത്. വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് വാങ്ങുന്നത്. ടിക്കറ്റ് വില്പനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളര്‍…
Read MoreTag: space x
അവിവാഹിത ആയിരിക്കണം ! പ്രായം 20 ആയാല്‍ അത്രയും നന്ന് ! ചാന്ദ്രയാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടുന്ന കോടീശ്വരന്റെ നിബന്ധനകള്‍ ഇങ്ങനെ…
ചാന്ദ്രയാത്രയില്‍ കൂട്ടിനായി പെണ്‍സുഹൃത്തിനെ തേടുകയാണ് ജപ്പാനിലെ കോടീശ്വരന്. വ്യവസായ പ്രമുഖനും ഫാഷന്‍ കമ്പനിയായ സോസോയുടെ മുന്‍ മേധാവിയുമായ യുസാക്കു മെസാവയാണ് കക്ഷി. പെണ്‍സുഹൃത്തിനെ തേടി ഓണ്‍ലൈന്‍ പരസ്യം നല്‍കിയിരിക്കുകയാണ് ഇദ്ദേഹം. അവിവാഹിതയും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് അവസരം. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകരുമായി ഡേറ്റിംഗ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍സുഹൃത്തിനെ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. ആള് ഒരു ചെറിയ റോമിയോ ആണെന്ന് പിടികിട്ടിയില്ലേ. രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള യുസാക്കു അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞത്. ഇതിനുശേഷം പങ്കാളികളില്ലാതിരുന്ന തന്നെ ഏകാന്തത ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ തീരുമാനമെന്നും 44-കാരനായ അദ്ദേഹം പരസ്യത്തില്‍ പറയുന്നു. 2023ലോ അതിനുശേഷമോ ആയിരിക്കും സ്പേസ്എക്സിന്റെ ബഹിരാകാശ യാത്രയില്‍ യുസാക്കുവും പങ്കാളിയാവുക. തന്നോടൊപ്പം ഏതാനുംചില കലാകാരന്മാരെ യാത്രയ്ക്കൊപ്പം കൂട്ടാനും ഇദ്ദേഹത്തിന്…
Read Moreഒരിക്കലും തിരിച്ചുവരാനാവാത്ത യാത്ര ! ഇലോണ്‍ മസ്കിന്റെ റോക്കറ്റ് പരീക്ഷണം വിജയം കണ്ടു; സമീപവാസികളെ ഭയത്തിലാഴ്ത്തിയ സംഭവത്തിന്റെ വീഡിയോ കാണാം…
അസാധ്യമായതെന്നു കരുതുന്നത് സാധ്യമാക്കാനായി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനാണ് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക്. മനുഷ്യനെ എന്നും മോഹിപ്പിക്കുന്ന ചൊവ്വയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്കായുള്ള പരീക്ഷണങ്ങളിലാണ് കുറേക്കാലമായി മസ്കിന്റെ ശ്രദ്ധ. ചൊവ്വാ യാത്രയ്ക്കുള്ള സ്റ്റാര്‍ഹൂപ്പര്‍ റോക്കറ്റിന്റെ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണത്തറയില്‍ നിന്നും 150 മീറ്റര്‍ (500 അടി) പറന്നുയരുക മാത്രമല്ല മുന്‍ നിശ്ചയിച്ച പ്രകാരം തൊട്ടടുത്ത തറയിലേക്ക് വിജയകരമായി സ്റ്റാര്‍ഹൂപ്പര്‍ ഇറങ്ങുകയും ചെയ്തു. അമേരിക്കയിലെ ടെക്സാസിലെ സ്പേസ് എക്സ് കേന്ദ്രത്തിലായിരുന്നു സ്റ്റാര്‍ഹൂപ്പറിന്റെ വിജയകരമായ പരീക്ഷണം. കഴിഞ്ഞ തിങ്കളാഴ്ച്ച സാങ്കേതിക പിഴവുകളെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച പരീക്ഷണമാണ് ഇപ്പോള്‍ സ്പേസ് എക്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരീക്ഷണം മാറ്റിവെക്കേണ്ടി വന്നിട്ടും കാലതാമസമില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയ സ്പേസ് എക്സ് ടീമിനെ അഭിനന്ദിച്ച് വൈകാതെ ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്യുകയും ചെയ്തു. പരീക്ഷണത്തിന് മുമ്പ് ടെക്സാസിലെ പരീക്ഷണ…
Read Moreസ്പേസ് എക്സിന്റെ മൂന്ന് സാറ്റലൈറ്റുകള്‍ അതിവേഗം ഭൂമിയിലേക്ക് ! ഇലോണ്‍ മസ്കിന്റെ പദ്ധതികള്‍ പാളുന്നുവോ ?
അസാധ്യമെന്നു കരുതുന്നത് സാധ്യമാക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവരില്‍ ഒരാളാണ് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക്. സ്പേസ് എക്സിന്റെ ആഗോള അതിവേഗ ഇന്റര്‍നെറ്റ് സ്വപ്നപദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച മൂന്ന് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ നിയന്ത്രണം നഷ്ടമായി. വിക്ഷേപണം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടമായ ഈ സാറ്റലൈറ്റുകള്‍ വൈകാതെ ഭൂമിയില്‍ പതിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്പേസ് എക്സിന്റെ ഈ പദ്ധതി ബഹിരാകാശ മാലിന്യം കൂട്ടുമെന്ന ആശങ്കകള്‍ക്കിടെയാണ് സംഭവം. ആഗോള അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിക്ക് വേണ്ടി 12,000 ചെറു സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുകയാണ് സ്പേസ് എക്സിന്റെ പദ്ധതി. ഇതുവഴി ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് താരതമ്യേന കുറഞ്ഞ ചിലവില്‍ യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് ഇലോണ്‍ മസ്കിന്റെ അവകാശവാദം. ഇതിന്റെ ആദ്യപടിയായാണ് 60 ചെറു സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചത്. ഇതില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. എന്നാല്‍ മസ്കിന്റെ പദ്ധതി മറ്റൊരു ബഹിരാകാശ ദുരന്തമായി മാറുമോ എന്ന ഭീതിയാണ് ചിലര്‍…
Read Moreപോയാല്‍ പിന്നെയൊരു തിരിച്ചുവരവുണ്ടാകില്ല ! മനുഷ്യനെ ചൊവ്വയിലേക്കയയ്ക്കുന്നതിനെക്കുറിച്ച് മനസുതുറന്ന് ഇലോണ്‍ മസ്ക്; ആദ്യ ദൗത്യം ഏപ്രിലില്‍…
ഭൂമിയിലെ ജീവിതം ദുസ്സഹമായാല്‍ മനുഷ്യന് ചേക്കേറാനൊരിടം എന്ന നിലയിലാണ് ശാസ്ത്രജ്ഞര്‍ ചൊവ്വയെ കാണുന്നത്. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ ഏജന്‍സികളുമെല്ലാം ഈയൊരു ദൗത്യത്തിനു പിന്നാലെയാണ് ഇപ്പോള്‍. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് തന്നെയാണ്. സ്പേസ് എക്സിന്റെ ചൊവ്വാ യാത്രയുടെ ആദ്യ ദൗത്യം 2019 മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നടക്കപ്പെടും എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിന്റെ രൂപഘടനയും വാഹനങ്ങളുടെ ചിത്രങ്ങളും ഗ്രാഫിക്സുകളും മസ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്പെയ്സ് എക്സിന്റെ അത്യാധുനികമായ ബിഗ് റോക്കറ്റ് ഫാല്‍ക്കണ്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണമാണ് വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്നത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ചൊവ്വാ ദൗത്യ പേടകങ്ങളുടെ ആദ്യ ചിത്രങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്. ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത…
Read More