മുഗള്‍ ഭരണകാലത്ത് മുസ്ലിം ഭരണാധികാരികള്‍ കാണിച്ച ദയ കൊണ്ടാണ് ഇപ്പോഴും ഹിന്ദുക്കള്‍ ഈ രാജ്യത്ത് നിലനില്ക്കുന്നതെന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുന്‍ ജില്ലാ ജഡ്ജി വസന്ത മുളസവലകി. അന്ന് മുസ്ലിങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ഒരു ഹിന്ദു പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുഗള്‍ ഭരണ കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ എല്ലാ ഹിന്ദുക്കളേയും കൊല്ലാമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയാണ്’- മുന്‍ ജഡ്ജി വ്യക്തമാക്കി. കര്‍ണാടകയിലെ വിജയപുര സിറ്റിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയാണ് മുന്‍ ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ‘മുസ്ലിങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കേണ്ടത് 700 വര്‍ഷത്തോളം ഇവിടെ മുഗളന്മാര്…
Read MoreTag: speech
ഹിന്ദുക്കള്‍ ഒരു വിവാഹം കഴിക്കും മൂന്നു വെപ്പാട്ടിമാരെ കൊണ്ടു നടക്കും ! കടുത്ത വര്‍ഗീയ പരാമര്‍ശവുമായി AIMIM നേതാവ്…
രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശിലെ ഓള് ഇന്‍ഡ്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന് (AIMIM) അധ്യക്ഷന്‍ ഷൗക്കത്ത് അലിക്കെതിരെ യുപി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച സംഭാലില്‍ നടന്ന റാലിയിലാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. അലിയുടെ വാക്കുകള്‍ ഇങ്ങനെ…832 വര്‍ഷം മുസ്ലീങ്ങളാണ് ഹിന്ദുക്കളെ ഭരിച്ചത്. അന്നെല്ലാം ഇവര്‍ ‘ജി ഹുസൂര്‍’ എന്ന് പറഞ്ഞ് കൈയ്യും കെട്ടി നില്ക്കുമായിരുന്നു. മുസ്ലീങ്ങള്‍ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്. പക്ഷേ ഹിന്ദുക്കള്‍ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും വയ്ക്കും. ഹിന്ദുക്കള്‍ ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല. ബിജെപി ദുര്‍ബലമാകുമ്പോഴെല്ലാം അതിന്റെ നേതാക്കള്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ചിലപ്പോള്‍, അവര്‍ പറയും, മുസ്ലിംകള്ക്ക് ധാരാളം കുട്ടികളുണ്ടെന്നും രണ്ടോ മൂന്നോ തവണ വിവാഹം കഴിക്കുന്നുവെന്നും … അതെ, ഞങ്ങള്‍ രണ്ടുതവണ…
Read Moreഗോഡ്സെയുടെ പ്രസംഗം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു ! എസ്ഐയ്ക്ക് തിരുവനന്തപുരത്തു നിന്നു തൃശ്ശൂരിലേക്ക് സ്ഥലം മാറ്റം…
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സെയുടെ പ്രസംഗം പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച അഡീഷണല്‍ എസ്.ഐയ്ക്കു സ്ഥലംമാറ്റം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതലയുള്ള എ.എസ്.ഐ: രാധാകൃഷ്ണപിള്ളയെ തൃശൂരിലേക്കാണു സ്ഥലംമാറ്റിയത്. ഗോഡ്സെയുടെ പ്രസംഗത്തിന്റെ പരിഭാഷ പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ വന്നതിനെക്കുറിച്ച് വകുപ്പുതലത്തില്‍ അന്വേഷണം നടത്തുകയും എ.എസ്.ഐയ്ക്കു ഡി.സി.പി. മെമ്മോ നല്‍കുകയും ചെയ്തിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണപിള്ളയെ താക്കീത് ചെയ്തതിനു പുറമെയാണ് സ്ഥലംമാറ്റം.
Read Moreഒമ്പതു മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകള്‍ മോശപ്പെട്ടവര്‍ ! കൊന്നത് അതുകൊണ്ട്; ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് മതപണ്ഡിതന്റെ വിവാദപ്രസംഗം;വീഡിയോ കാണാം…
കടുത്ത സ്ത്രീവിരുദ്ധ പരാമര്ശങ്ങളുയര്ത്തിയുള്ള ഇസ്ലാമിക മതപണ്ഡിതന്റെ പ്രസംഗം വിവാദമാകുന്നു. വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നു പറഞ്ഞുമായിരുന്നു പ്രസംഗം. കേസിന്റെ വാദംകേട്ട ജഡ്ജിക്കെതിരേയും കോടതിക്കെതിരെയും സ്വാലിഹ് ബത്തെരി വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു. ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊല നടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞുവെന്നും ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 27 കാരനായ സ്വാലിഹിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Read Moreഅടിസക്കെ…അങ്ങനെ വരട്ടെ ! ”ഞാന്‍ ബ്രാഹ്മണ വിഭാഗത്തിലെ ഷാന്ഡില്യ ഗോത്രക്കാരി”;നന്ദിഗ്രാമില്‍ ഉഗ്രന്‍ ‘വര്‍ഗീയ’ പ്രസംഗവുമായി കളം നിറഞ്ഞ് മമതാ ബാനര്‍ജി…
ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ബംഗാളില്‍ വര്‍ഗീയ കാര്‍ഡിറക്കി തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഉഗ്രന്‍ വര്‍ഗീയ പ്രസംഗവുമായാണ് ദീദി രണ്ടാം ഘട്ട പ്രചരണം അവസാനിപ്പിച്ചത്. ബ്രാഹ്മണരിലെ തന്നെ ഉന്നതകുലം ആയി കരുതപ്പെടുന്ന എട്ടു ഗോത്രങ്ങളില്‍ ഒന്നായ ഷാന്ഡില്യ വിഭാഗത്തില്‍ നിന്നുള്ളയാളാണ് താനെന്ന് വോട്ടര്‍മാരോട് പറഞ്ഞുകൊണ്ടായിരുന്നു മമത ചൊവ്വാഴ്ച അവസാനിപ്പിച്ചത്. മമത മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നന്ദിഗ്രാമിലെ റാലിയിലായിരുന്നു മമത തന്റെ ജാതിയും ഗോത്രവും വെളിപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിലെ തന്റെ മുന്‍ കൂട്ടാളിയും തന്നോടൊപ്പം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍ കൂടിയായിരുന്ന സുവേന്ദു അധികാരിക്കെതിരേയാണ് മമത ഇവിടെ മത്സരിക്കുന്നത്. പ്രചരണത്തിനിടെ നടന്ന തന്റെ ക്ഷേത്രദര്‍ശനങ്ങളില്‍ തന്റെ ഗോത്രത്തെക്കുറിച്ചും വംശ പാരമ്പര്യത്തെക്കുറിച്ചും പൂജാരിമാരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതും മമത അനുസ്മരിച്ചു. ബംഗാളില്‍ രണ്ടാം ഘട്ട പ്രചരണത്തിനിടെ നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ പലപ്പോഴും…
Read More