ശാരീരികമായ പല കാരണങ്ങള്‍ കൊണ്ട് കുട്ടികളുണ്ടാവാത്തവര്‍ പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത് ബീജദാന ക്ലിനിക്കുകളിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമവിധേയമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ധാരാളം ക്ലിനിക്കുകള്‍ ഇന്നുണ്ട്. ഇത്തരത്തില്‍ ബീജം ദാനം ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴിതാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് ബീജം ദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ബീജദാന ക്ലിനിക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണെങ്കിലും ചൈനയില്‍ ജനന നിരക്ക് കുറയുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമായിട്ടാണ് സ്പേം ബാങ്കുകള്‍ ഇതിനെ കാണുന്നത്. ബെയ്ജിംഗിലും ഷാങ്ഹായിലും ഉള്‍പ്പടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് അടുത്തിടെ കോളേജ് വിദ്യാര്‍ത്ഥികളോട് ബീജദാനം നടത്താനായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ചൈനയിലെ സാമൂഹിക മാധ്യമമായ വെയ്ബോയില് ഇതേക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. അതിലെ ട്രെന്‍ഡിംഗ് ടോപ്പിക്ക് ആയി മാറുകയാണ് ബീജദാനം എന്നാണ് ചൈനയിലെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി…
Read More