ബോളിവുഡിലെ എണ്ണം പറഞ്ഞ നടന്മാരില് ഒരാളാണ് ആയുഷ്മാന്‍ ഖുറാന. 2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ബോക്സ് ഓഫീസില്‍ എത്തിയ വിക്കി ഡോണര്‍ വന്‍വിജയമാണ് കൊയ്തത്. സിനിമയിലെത്തും മുമ്പ് ടെലിവിഷന്‍ ആങ്കറായിരുന്നു താരം. ആദ്യ ചിത്രം മുതല്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് ആയുഷ്മാന്‍ ഖുറാന. പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാവാന്‍ തരം എപ്പോഴും ശ്രമിക്കാറുണ്ട്. ഡിസംബറില്‍ പുറത്തിറങ്ങിയ ആന്‍ ആക്ഷന്‍ ഹീറോയാണ് താരത്തിന്റേതായി അവസാനം തിയറ്ററില്‍ എത്തിയ സിനിമ. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വിക്കി ഡോണറില്‍ അഭിനയിക്കുന്നതിന് മുമ്പ് ബീജം ദാനം ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്. റോഡീസ് എന്ന ഷോയുടെ ഓഡീഷനില്‍ ടാസ്ക് വിജയിക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് ബീജം ദാനം…
Read MoreTag: sperm donor
ബീജ ദാതാവിനെ ആ അമ്മ തിരഞ്ഞെടുത്തെങ്കിലും ഡോക്ടര്‍ പണിപറ്റിച്ചു ! തന്റെ അച്ഛന് ഡോക്ടറാണെന്ന് മകള്‍ തിരിച്ചറിഞ്ഞതിങ്ങനെ
16 വയസുള്ളപ്പോഴാണ് താന്‍ ജനിച്ചത് കൃത്രിമ ബീജ സങ്കലനത്തിലൂടെയാണെന്ന കാര്യം ഈവ് വിലി എന്ന പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇപ്പോള്‍ 65 വയസുള്ള മാര്‍ഗോ വില്യംസ് ആണ് ഈവ് വിലിയുടെ അമ്മ. ഭര്‍ത്താവിന് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിനാലാണ് മോര്‍ഗോ വില്യംസ് സഹായം അഭ്യര്‍ത്ഥിച്ച് ഡോ. കിം മക്മോറിസിനെ സമീപിക്കുകയായിരുന്നു. കാലിഫോര്‍ണയയിലെ ബീജബാങ്ക് വഴി ഒരു ദാതാവിനെ കണ്ടെത്തിയതായി വില്യംസിനെ ഡോക്ടര്‍ അറിയിച്ചു. ഇവ്വിലിക്ക് ഇന്ന് 32 വയസാണ്. 2017, 2018 വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ഈവും ഞെട്ടി. അമ്മയ്ക്ക് ബീജദാതാവിനെ കണ്ടെത്തി കൊടുത്ത ഡോക്ടര്‍ മക്മോറിസ് ആണ് തന്റെ പിതാവെന്ന് ഈവ് മനസിലാക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലത്തെ എതിര്‍ത്ത മക്മോറിസ് ഈവ് വിലിക്ക് എഴുതിയ കത്തില്‍ ബീജ ദാതാവിന്റെ ബീജവുമായി തന്റെ ബീജം കൂട്ടി കലര്‍ത്തിയിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍ തുറന്നു പറയുന്നതിന് മുന്‍പ് തന്നെ വിലി…
Read More