മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് സ്ഫടികം. ചിത്രമിറങ്ങിയിട്ട് 25 വര്‍ഷമായെങ്കിലും തോമാച്ചായന്റെ മുണ്ടുപറിച്ചടി എങ്ങനെ മറക്കാനാവും. ഇപ്പോഴിതാ പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. സ്ഫടികം റീറിലീസിനൊരുങ്ങുന്നു എന്നതാണ് വാര്‍ത്ത. ചിത്രത്തിന്റെ സംവിധായകന് ഭദ്രന് തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോമെട്രിക്സ് എന്ന പുതിയ കമ്പനി ചിത്രത്തിന്റെ റീറിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിങ് ആണ് നടത്തുന്നത്. സ്ഫടികത്തിന് വേണ്ടി കെ.എസ്.ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയാണ്. ഒരു മാസമായി ചിത്ര ഇതിനു വേണ്ടിയുള്ള തയാറെടുപ്പുകളിലാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസാദ് ലാബിലാണ് ചിത്രത്തിന്റെ റെസ്റ്റൊറേഷന് ജോലികള്‍ പുരോഗമിക്കുന്നത്. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മാതാവ് ആര്.മോഹനില് നിന്നു വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടി രൂപയോളം മുടക്കിയാണ് റീ…
Read MoreTag: sphadikam
ആ ചിത്രത്തിന് ‘ ആടുതോമ’ എന്നു പേരിട്ടാല്‍ അതെന്റെ ഞാന്‍ പിന്നെ മരിച്ചാല്‍ മതി ! നിര്‍മാതാവ് അടക്കമുള്ളവര്‍ നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലുമായി ഭദ്രന്…
മലയാളത്തിലെ എക്കാലത്തെയും മരണമാസ് ചിത്രങ്ങളിലൊന്നാണ് ഭദ്രന്-മോഹന്‍ലാല്‍ കൂട്ടിലൊരുങ്ങിയ ‘സ്ഫടികം’. ഇത്രയേറെ വര്‍ഷം കഴിഞ്ഞിട്ടും, പുതുതലമുറയ്ക്കുള്‍പ്പെടെ സ്ഫടികം ഹരമാണ്. എന്നാല്‍ സ്ഫടികം എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവുള്‍പ്പെടെയുള്ളവര്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ഭദ്രന്. എന്നാല്‍ താനതിന് തയ്യാറായില്ലെന്നും സ്ഫടികം എന്ന പേരിന് സിനിമയുമായി അടുത്ത സാമ്യം ഉണ്ടെന്നും ഭദ്രന് പറയുന്നു. ‘ഒരു പിതാവ് തന്റെ മകനെ എങ്ങനെ വളര്‍ത്തിയെടുക്കണമെന്നാണ് സ്ഫടികത്തില്‍ പറയുന്നത്. അതുകൊണ്ടാണ് ആ ചിത്രത്തിന്റെ പര്യവസാനം ഒരു റൗഡിയുടെ മനംമാറ്റമായി മാറാതിരുന്നത്. ഒരു പിതാവിന്റെ തിരിച്ചറിവായിരുന്നു അത്. സാധാരണ സിനിമകളില്‍ എല്ലാം റൗഡിയാണ് മനംമാറുന്നത്, അത് പള്ളിലച്ചന് മനംമാറ്റും, കാമുകി മനംമാറ്റും. അല്ലേല്‍ സാഹചര്യവും സന്ദര്‍ഭങ്ങളും മനംമാറ്റും. എന്നാല്‍ ഇതില്‍ അങ്ങനെയല്ല. ഒരു അപ്പന് തന്നെ തിരിച്ചറിയുകയാണ് താന്‍ തന്നെ തന്റെ മകനെ തുലച്ചല്ലോ എന്ന്. അതുകൊണ്ടാണ് അപ്പന്റെ കാഴ്ചപ്പാടില്‍ ആ സിനിമയ്ക്ക്…
Read More