എട്ടുകാലിപ്പാല് ! ഇങ്ങനെയൊരു പാലിനെക്കുറിച്ച് ഒട്ടുമിക്ക ആളുകളും ആദ്യമായായിരിക്കും കേള്‍ക്കുന്നത്. മുട്ടകളിട്ട് മുട്ടകളിട്ട് വിരിയുന്ന കുഞ്ഞുങ്ങളെ പാലൂട്ടുന്ന ഒരു എട്ടുകാലി വര്‍ഗത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ടോക്സ്യൂസ് മാഗ്നസ് എന്ന ഗണത്തില്‍പ്പെടുന്ന എട്ടുകാലിയാണ് കുഞ്ഞുങ്ങളെ പാലൂട്ടുന്നത്. പ്രസവിച്ച് മുലയൂട്ടുന്ന സസ്തനികള്‍ ഉല്പാദിപ്പിക്കുന്ന പാലുപോലെ തന്നെ തോന്നുമെങ്കിലും അതിനേക്കാള്‍ പോഷകഗുണമുണ്ട് എട്ടുകാലി പാലിന്. കുഞ്ഞുങ്ങള്‍ക്കായി മറ്റു സസ്തനികളില്‍ നടക്കുന്ന പാലുല്പാദനത്തിന്റെ അതേ ഉദ്ദേശം തന്നെയാണ് ഈ എട്ടുകാലികളിലും. എന്നാല്‍ എങ്ങനെയാണ് ഈ എട്ടുകാലികളില്‍ പാലുല്പാദനം നടക്കുന്നതെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. മുട്ടകളിട്ട് കുഞ്ഞുങ്ങളെ പാലൂട്ടുന്ന പ്ലാറ്റിപ്പസിനു സമാനമാണോ ഈ ചിലന്തികളിലെ പ്രവര്‍ത്തനമെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. ഈ എട്ടുകാലിക്കുഞ്ഞുങ്ങള്‍ ഒരുവിധം വളരുന്നതു വരെ ആഹാരമൊന്നും കഴിക്കാറില്ലെന്ന് മുന്‍പ് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവയുടെ ശരീരം അത്ഭുതകരമാം വിധം വളരുന്നത് ശാസ്ത്രഞ്ജരെ കുഴയ്ക്കുന്ന ഒരു സംശയമായിരുന്നു. ഈ സംശയത്തിനു വിരാമമായിരിക്കുകയാണ് ടോക്സ്യൂസ്…
Read MoreTag: spider
ഫുഡ് ഡെലിവറി കമ്പനിയുടെ ഔട്ട്ലെറ്റില് യുവതി വിളിച്ചത് മറ്റൊരു ആവശ്യത്തിനായി; യുവതിയുടെ വീട്ടിലെത്തിയ ഡെലിവറി ബോയ് അക്കാര്യം ചെയ്തതോടെ യുവതിയ്ക്ക് സന്തോഷമായി…
ഫുഡ് ഡെലിവറി കമ്പനിയുടെ ഔട്ട്ലെറ്റിലേക്ക് സാധാരണയായി ആളുകള്‍ വിളിക്കുന്നത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാണ്. എന്നാല്‍ ക്രിമിനോളജി വിദ്യാര്‍ത്ഥിയായ യുവതിയുടെ ആവശ്യം കേട്ടാല്‍ ആരാണേലും ഞെട്ടും. ലണ്ടനിലാണ് സംഭവം. വീടിനുള്ളില്‍ ചിലന്തിയെ കണ്ട് പേടിച്ചാണ് യുവതി ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. പ്രമുഖ ഡെലിവറി കമ്പനിയായ ഡെലിവറോയുടെ ഔട്ട് ലെറ്റില്‍ വിളിച്ച് യുവതി ആവശ്യപ്പെട്ടത് തന്നെ ചിലന്തിയില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നാണ്. ഇത് അംഗീകരിച്ച കമ്പനി അധികൃതര്‍ ഉടന്‍ തന്നെ ഒരാളെ ഇവിടേക്ക് അയച്ചു. വീട്ടിലെത്തിയ ഡെലിവറി ബോയ് വളരെ വിദഗ്ദ്ധമായി തന്നെ ചിലന്തിയെ കീഴ്പ്പെടുത്തി. ഇക്കാര്യങ്ങള്‍ പങ്ക് വച്ച് കൊണ്ട് യുവതി സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് വൈറലുമായി. ഡെലിവറി ബോയിയുടെ കഴിവിനെയും ആത്മാര്‍ത്ഥതയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്തായാലും ഇങ്ങനെയൊരു സംഭവം ഇതാദ്യമായിട്ടായിരിക്കും എന്നാണ് പലരും വിലയിരുത്തുന്നത്.
Read More