കുഞ്ചാക്കോബോബന്‍-ശാലിനി ജോഡികള്‍ തകര്‍ത്തഭിനയിച്ച അനിയത്തിപ്രാവ് മലയാളികള്‍ നെഞ്ചേറ്റിയ ചിത്രമാണ്. 1997 മാര്‍ച്ച് 26-നാണ് ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി എന്നീ താരങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ പിറന്നതിനൊപ്പം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറായ വാഹനമാണ് ഹീറോ ഹോണ്ടയുടെ സ്പ്ലെന്‍ഡര്‍ എന്ന ബൈക്ക്. ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഉപയോഗിച്ച ചുവപ്പ് നിറത്തിലുള്ള ആ സ്‌പ്ലെന്‍ഡര്‍ യുവാക്കളുടെ ഹൃദയമിടിപ്പായിരുന്നു. സിനിമ റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ആ പഴയ ചുവന്ന സ്‌പ്ലെന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സംഭവം സമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആഘോഷമായിരിക്കുകയാണ്. ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്ന വ്യക്തിയുടെ കൈവശമാണ് താരപരിവേഷമുള്ള ഈ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ഉണ്ടായിരുന്നത്. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാഹനം കണ്ടെത്താന്‍ സാധിച്ചതെന്നാണ് വിവരം. വാഹനം…
Read More