മുംബൈ: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ സ്പ്രിന്റ് റാണിയായ ദ്യുതി ചന്ദിന് നാലു വർഷം വിലക്ക്. 2022 ഡിസംബർ അഞ്ചിന് എടുത്ത സാംപിൾ പരിശോധനയിലാണ് ദ്യുതി ചന്ദ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. 2023 ജനുവരി മൂന്ന് മുതൽ വിലക്ക് പ്രാബല്യത്തിലാക്കി. വനിതാ 100 മീറ്ററിൽ നിലവിലെ ദേശീയ റിക്കാർഡുകാരിയാണ് ഇരുപത്തേഴുകാരിയായ ദ്യുതി. ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 100 മീറ്റർ പോരാട്ടത്തിനിറങ്ങിയ മൂന്നാമതു മാത്രം വനിതാ താരമാണു ദ്യുതി.
Read MoreTag: sports
അഞ്ചു വർഷത്തിനിടെ ബിസിസിഐക്ക് 12,000 കോടിയുടെ അധികവരുമാനം
ന്യൂഡൽഹി: വൻ സാന്പത്തിക നേട്ടം കൊയ്ത് രാജ്യത്തെ ക്രിക്കറ്റ് ഗവേണിംഗ് സമിതിയായ ബിസിസിഐ. അഞ്ചു വർഷത്തിനിടെ 150 കോടി ഡോളറാണ് (ഏകദേശം 12,000 കോടി) ബിസിസിഐ ലാഭമുണ്ടാക്കിയത്. 2021-22 സാന്പത്തിക വർഷാവസാനംവരെയുള്ള കണക്കാണിത്. 2022 മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷത്തിലെ കണക്കുപ്രകാരം ബിസിസിഐക്ക് 919 ദശലക്ഷം ഡോളർ വരുമാനവും 370 ദശലക്ഷം ഡോളർ ചെലവുമുണ്ട്. അതായത്, 549 ദശലക്ഷം ഡോളറിന്റെ ലാഭം (ഏകദേശം 4,500 കോടി രൂപ). സാധാരണയായി ബിസിസിഐയുടെ വരുമാനക്കണക്കുകൾ ബോർഡ് പുറത്തുവിടാറില്ല. ലോകത്തിലെതന്നെ ഏറ്റവും ലാഭം കൊയ്യുന്ന നിയന്ത്രണസമിതികളിലൊന്നാണു ബിസിസിഐ. മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുടെ പതിന്മടങ്ങ് ആസ്തിയുള്ളതിനാൽ പലപ്പോഴും ഐസിസിയിൽ ബിസിസിഐ കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥിതിയുമുണ്ട്. ക്രിക് ഇൻഫോയുടെ കണക്കുപ്രകാരം 2024 മുതൽ 2027 വരെ പ്രതിവർഷം 230 ദശലക്ഷം ഡോളറിന്റെ (ഏകദേശം 2,000 കോടി രൂപ) ലാഭമാണു ബിസിസിഐ പ്രതീക്ഷിക്കുന്നത്. അതായത്,…
Read Moreസഞ്ജുവും ദേവ്ദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ
മുംബൈ: മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ദേവ്ദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ. ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിലാണ് ഇരുവരും ഇടംനേടിയത്. ശിഖർ ധവാനാണ് ക്യാപ്റ്റൻ. പേസർ ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റൻ. വരുൺ ചക്രവർത്തി, നിഥീഷ് റാണ, ഋതുരാജ് ഗെയ്ക്വാദ്, ചേതൻ സക്കറിയ എന്നീ പുതുമുഖങ്ങളും ടീമിൽ ഇടംനേടി. പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, യശ്വുവേന്ദ്ര ചാഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ദീപക് ചാഹർ, നവദീപ് സെയ്നി എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ.
Read Moreമാനസികാരോഗ്യം വളര്‍ത്താന്‍ വേറിട്ട പരിപാടിയുമായി ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്; ടോക്ക്ഷോയില് പങ്കെടുക്കുന്നത് ലോകപ്രശസ്ത കായിക താരങ്ങള്‍…
കൊച്ചി: ആളുകളില്‍ മാനസികാരോഗ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് യൂട്യൂബിലും ഫേസ്ബുക്കിലും ”മൈന്‍ഡ് മാറ്റേഴ്സ്” എന്ന ടോക്ക് ഷോ ആരംഭിക്കുന്നു. ടോക്ക് ഷോയിലൂടെ, കായിക രംഗത്തെ പ്രമുഖ താരങ്ങള്‍ക്ക് കരിയറില്‍ അവര്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കാനുള്ള ഒരു വേദി കമ്പനി ഒരുക്കുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സമീര്‍ കൊച്ചാര്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പരയില്‍ പ്രമുഖ കായിക താരങ്ങളായ സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, റോബിന് ഉത്തപ്പ, ചേതേശ്വര്‍ പുജാര എന്നിവരുമായി സംവദിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരുടെ പോരാട്ടങ്ങളെയും സ്വയം അവബോധത്തിലേക്കുള്ള യാത്രയെയും കേന്ദ്രീകരിച്ചായിരിക്കും സംഭാഷണങ്ങള്‍. മാനസിക പ്രശ്നങ്ങള്‍ ആരെയും ബാധിക്കാമെന്നും അത് ശരിയാകാതിരിക്കുന്നതില്‍ തെറ്റില്ലെന്നും വീണ്ടും ശരിയാക്കാന്‍ ശ്രമിക്കുന്നതിലാണ് കാര്യമെന്നതിലും അവബോധം നല്കുവാനും ഷോയിലൂടെ പദ്ധതിയിടുന്നു. മാസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിലവിലുള്ള വിലക്കുകള്‍ ഇല്ലാതാക്കുകയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള…
Read Moreമാരത്തോണ്‍ റീലോഡഡ്! ആ വനിത വീണ്ടുമോടി തടസങ്ങളില്ലാതെ; കാതറിന് സ്വിറ്റ്സര് ചരിത്രത്തിന്റെ ഭാഗമായതിങ്ങനെ
ബോസ്റ്റണ്‍ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കിയ സ്ത്രീയാണ് കാതറീന് സ്വിറ്റ്സര്. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ. കാരണം അക്കാലത്ത് സ്ത്രീകള്‍ക്ക് ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ അനുവാദമില്ലായിരുന്നു. പിന്നീട് എഴുപതാം വയസ്സില്‍, അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാതറിന് മാരത്തോണ്‍ ഓടിപ്പൂര്‍ത്തിയാക്കി. അന്ന് ഓടുമ്പോള്‍ ലിപ്സ്റ്റിക്കും കമ്മലുകളും അണിഞ്ഞിരുന്നു, അവയൊന്നും പാടില്ലെന്ന് കൂടെ ഓടിയവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഫിനിഷിങ് പോയിന്റില്‍ എത്തും മുമ്പ് റെയ്സ് ഡയറക്ടര്‍ ജോക്ക് ടെമ്പിള്‍ ശാരീരികമായി കാതറീനെ പിടിച്ചുനിര്‍ത്താന്‍ നോക്കുകയായിരുന്നു. റണ്ണിങ് നമ്പര്‍ തിരിച്ചുനല്‍കണമെന്ന് അലറിവിളിക്കുകയും ചെയ്തിരുന്നു. അപ്പോള്‍, കാതറീന്റെ കൂട്ടുകാരന് അയാളില്‍ നിന്നും അവളെ വേര്‍പെടുത്തുകയും കാതറീന് ഓടി ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാല്‍, കാതറീനെ അയോഗ്യയായി പ്രഖ്യാപിച്ചു. ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുത്ത ആദ്യത്തെ സ്ത്രീയാണ് കാതറീന്. എന്‍ട്രി നമ്പര്‍ 261 ലാണ് കാതറീന് ഓടിയത്. ഒരു സ്ത്രീക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് മാരത്തോണ്‍ എന്ന തെറ്റിദ്ധാരണയെയാണ് കാതറീന് അക്കാലത്ത്…
Read Moreചതുരംഗകളത്തിലെ രാജകുമാരി! പട്ടിണിയെ ചെസ്സ് കളിച്ച് തോല്‍പ്പിച്ചവള്‍; അതിജീവനത്തിന്റെ ചതുരംഗകളിയിലൂടെ ലോകപ്രശസ്തയായ ഫിയോണയെക്കുറിച്ചറിയാം
പട്ടിണിമൂലം ഏതുനിമിഷവും മരിക്കാന്‍ തായാറായി കഴിയുന്ന ഉഗാണ്ടയിലെ കാത്വേയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് ഫിയോണ. രോഗങ്ങളും അകാലമരണങ്ങളും കാത്വേയില്‍ കാറ്റായി വീശിയടിച്ചുകൊണ്ടിരുന്നു. എക്കാലവും. കൗമാരക്കാരായ പെണ്‍കുട്ടികള്‍ പോലും വിവാഹിതരാവുകയും അമ്മമാരാവുകയും ചെയ്യുന്ന നാടാണിത്. 1996-ല്‍ ആ നരകാനുഭവങ്ങള്‍ക്ക് നടുവില്‍ പിറന്നുവീണ ഫിയോണ എന്ന ആ പെണ്‍കുട്ടി ഇന്ന് ലോകപ്രസിദ്ധയാണ്. അവള് കാത്വേയുടെ കുപ്രസിദ്ധിയെ തന്റെ ഇച്ഛാശക്തികൊണ്ടും പ്രതിഭകൊണ്ടും കഴുകിക്കളഞ്ഞിരിക്കുന്നു. ഇന്ന് കാത്വേയെ ലോകമറിയുന്നത് ചെസിലെ ഒരു അത്ഭുത പ്രതിഭയുടെ ജന്മദേശം എന്ന നിലയ്ക്കാണ്. ലോകപ്രസിദ്ധ ചലച്ചിത്രകാരി മീരാ നായര്‍ അവരുടെ ഏറ്റവും പുതിയ ചലച്ചിത്രത്തിന് വിഷയമാക്കിയത് അവളുടെ ജീവിതകഥയാണ്. ക്വീന്‍ ഓഫ് കാത്വേ എന്ന ആ ചലച്ചിത്രം ഇന്ന് ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്നു. ഇപ്പോള്‍ ഇരുപതുവയസ്സുള്ള ഫിയോണ മുറ്റ്സി എന്ന ആ പെണ്‍കുട്ടിക്ക് ജീവിതമെന്നാല്‍ പട്ടിണിയോടുള്ള നിരന്തര പോരാട്ടമായിരുന്നു. ആ അസാധാരണ ജീവിതത്തിലെ കനല്‍വഴികള്‍ ആദ്യം ലോകത്തിന് കാട്ടിക്കൊടുത്തത്…
Read More