ഇന്ത്യയിൽ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വ്യാവസായ മേഖലയാണ് സ്പോർട്സ്. 2022 ആകുന്പോഴേക്കും 700-1000 കോടി രൂപയുടെ വ്യവസായിക മേഖലയായി ഇന്ത്യൻ കായിക രംഗം മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതോടെ രാജ്യത്തെ ആകെയുള്ളതിൽ അഞ്ച് ശതമാനം തൊഴിൽ അവസരങ്ങൾ സ്പോർട്സ് മേഖലയിൽനിന്നാകും. ഇത്രയും അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു മേഖലയിലേക്ക് കേരളവും തങ്ങളുടെ വ്യാവസായിക കണ്ണ് സ്പോർട്സ് യൂണിവേഴ്സിറ്റിയിലൂടെ തുറന്നു വയ്ക്കേണ്ടതുണ്ട്. കാരണം, “നമ്മൾക്കും വേണം സർവകായികശാല’’ എന്ന ഈ പരന്പരയ്ക്കിടെയും മറ്റു സംസ്ഥാനങ്ങൾ ഇത്തരമൊരു സംരംഭത്തിലേക്ക് ചുവടെടുത്തുവയ്ക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നു. തമിഴ്നാട്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ പഞ്ചാബും അടുത്ത മാസം മുതൽ സ്പോർട്സ് യൂണിവേഴ്സിറ്റി ഉള്ളവരായി തീരുമെന്നാണ് റിപ്പോർട്ട്. കൂടുതൽ സംസ്ഥാനങ്ങൾ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ സാധ്യത മനസിലാക്കുന്പോൾ ഈ മേഖലയിൽ കേരളം പിന്തള്ളപ്പെടരുത്. വ്യാവസായിക മുഖം കായിക മേഖലയുടെ വ്യാവസായിക മുഖമാണ് കേരളത്തിലടക്കം ഇപ്പോൾ…
Read MoreTag: sports university
നമ്മൾക്കും വേണം സർവ കായിക ശാല! കളത്തിനു പുറത്തെ കായിക ലോകം
കേരളത്തിൽ കുട്ടികൾക്കായി സർക്കാർ രണ്ട് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഒന്ന് സംസ്ഥാന സ്കൂൾ കലോത്സവം, മറ്റൊന്ന് സംസ്ഥാന സ്കൂൾ കായികമേള. കലോത്സവ വേദിയിൽ റോസ് പൗഡറിന്റെ സുഗന്ധമാണുള്ളത്, അതിന്റെ വേദികൾ പ്രകാശപൂരിതവും ചന്തമുള്ളതുമാണ്. എന്നാൽ, കായിക മേളയിൽ ഉള്ളതോ വേദനാ സംഹാര സ്പ്രേകളുടെ മൂക്കുതുളയ്ക്കുന്ന ഗന്ധവും വിയർപ്പും വെയിലേറ്റു ചൂട് വമിക്കുന്ന ട്രാക്കും ഫീൽഡും മൈതാനങ്ങളും. ഒരു പ്രമുഖ പരിശീലകന്റെ വാക്കുകളാണിത്. കായിക ലോകത്തിന്റെ കടുപ്പം നിറഞ്ഞ യാഥാർഥ്യങ്ങളിലേക്കുള്ള സൂചകമാണ് ഈ വാക്കുകൾ. ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കയുടെ ഉസൈൻ ബോൾട്ടിനും പറയാനുള്ളത് ബാല്യത്തിലെ ദുരിതവഴികളെക്കുറിച്ചുതന്നെ. വീടില്ലാത്തതും കഷ്ടതകൾ അനുഭവിക്കുന്നതുമായ കേരള കായിക താരങ്ങളുടെ കഥകൾക്ക് പഴക്കമേറെ… അതെല്ലാം മറികടന്ന് കഠിനാധ്വാനത്തിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മെഡലുകൾ നേടിയാലും അവരുടെ കഷ്ടതകൾ അവസാനിക്കില്ല. കാരണം, ചോരനീരാക്കി നാടിനായി നേടിയ നേട്ടങ്ങൾക്ക് അർഹമായൊരു ജോലി എന്ന കടന്പയ്ക്കു മുന്നിൽ…
Read Moreകേരളത്തിനും വേണം ഒരു സ്പോർട്സ് യൂണിവേഴ്സിറ്റി
ഇന്ത്യയുടെ കായിക ഭൂപടത്തിൽ കേരളത്തിനു സുപ്രധാന സ്ഥാനമാണുള്ളത്. അത്ലറ്റിക്സ്, ഗെയിംസ്, ടീം, വ്യക്തിഗതം എന്നിങ്ങനെ കായിക മേഖലയുടെ ഏതു വിഭാഗത്തിലായാലും അതിനു മാറ്റമില്ല. ഈ മാസം ഐഎഎഎഫിന്റെ ബഹുമതിക്ക് അർഹയായ പി.ടി. ഉഷ മുതൽ ഐ.എം. വിജയൻ, പി.ആർ. ശ്രീജേഷ്, എസ്. ശ്രീശാന്ത്, വി. ഡിജു എന്നിവരിലൂടെ ജിൻസണ് ഫിലിപ്പ്, എച്ച്.എസ്. പ്രണോയ്, പി.യു. ചിത്ര, സഞ്ജു വി. സാംസണ്, ആഷിഖി കരുണിയൻ, പി.എസ്. ജീന, സെജിൻ മാത്യു, അനീറ്റ ജോസഫ് ക്ലീറ്റസ് തുടങ്ങിയവരിലെത്തിനിൽക്കുന്നത് കേരളത്തിന്റെ കായിക കരുത്ത് വിളിച്ചോതുന്നു. ഇവരേപ്പോലെ ഇന്ത്യക്കായി വിവിധ കായിക ഇനങ്ങളിൽ മെഡൽ അണിഞ്ഞ, രാജ്യാന്തര തലത്തിൽ അണിനിരന്ന മലയാളിത്താരപട്ടികയുടെ നീളമേറെയാണ്. കായിക രംഗത്ത് ഇത്രയും ശക്തമായി വേരോട്ടമുള്ള കേരള മണ്ണിൽ എന്തുകൊണ്ട് ഒരു സ്പോർട്സ് യൂണിവേഴ്സിറ്റി ജന്മമെടുക്കുന്നില്ല. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഇൻസ്റ്റിറ്റ്യൂട്ടുകളും ഉഷ സ്കൂൾ, മേഴ്സിക്കുട്ടൻ…
Read More