സ​ഹ​പാ​ഠി​ക​ള്‍​ക്കു നേ​രെ വി​ദ്യാ​ര്‍​ഥി​യു​ടെ ‘അ​ധോ​വാ​യു​ സ്‌​പ്രേ’ പ്ര​യോ​ഗം ! ആ​റു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍; സ്‌​കൂ​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചു

സ്‌​കൂ​ളി​ല്‍ പ്ര​ത്യേ​ക​ത​രം സ്പ്രേ ​പ്ര​യോ​ഗി​ച്ച് പ്ര​ശ്‌​നം സൃ​ഷ്ടി​ച്ച് വി​ദ്യാ​ര്‍​ഥി. അ​ധോ​വാ​യു​വി​ന്റെ ക​ടു​ത്ത ഗ​ന്ധ​മു​ള്ള ഒ​രി​നം സ്പ്രേ​യാ​ണ് കു​ട്ടി സ്‌​കൂ​ളി​ല്‍ പ്ര​യോ​ഗി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ലെ കാ​നീ ക്രീ​ക്കി​ലാ​ണ് സം​ഭ​വം. സ്ഥ​ല​ത്തെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ലാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശ​മു​ള്ള​ത്. ദു​ര്‍​ഗ​ന്ധം കാ​ര​ണം ത​ല​വേ​ദ​ന​യും ഛര്‍​ദ്ദി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​റ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​നീ ക്രീ​ക്ക് ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്നും രൂ​ക്ഷ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി അ​ഗ്‌​നി​ര​ക്ഷാ സേ​ന​യ്ക്ക് പ​രാ​തി ല​ഭി​ച്ചു. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്. ഗ്യാ​സ് ചോ​ര്‍​ച്ച ക​ണ്ടെ​ത്തു​ന്ന ഉ​പ​ക​ര​ണ​വു​മാ​യി സേ​നാം​ഗ​ങ്ങ​ള്‍ ഉ​ട​ന്‍ സ്‌​കൂ​ളി​ലെ​ത്തി പ​രി​ശോ​ധി​ച്ചു. എ​ന്നാ​ല്‍ വാ​ത​ക ചോ​ര്‍​ച്ച​യോ തീ​യോ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.​തു​ട​ര്‍​ന്ന് ഇ​വ​ര്‍ മ​ട​ങ്ങി. സ്‌​കൂ​ളി​ല്‍ ക്‌​ളാ​സ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഗ​ന്ധം രൂ​ക്ഷ​മാ​യ​തോ​ടെ ആ​റോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ട്ടു​പേ​ര്‍​ക്കാ​ക​ട്ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​ത്തേ​യ്ക്ക് ക്‌​ളാ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. അ​ഗ്‌​നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി സ്‌​കൂ​ളും പ​രി​സ​ര​വും ശു​ദ്ധി​യാ​ക്കി. വെ​ള്ളി​യാ​ഴ്ച​യോ​ടെ…

Read More

തൊലിപ്പുറത്ത് മരുന്ന് ചെയ്തിട്ട് എന്തുകാര്യം ! ശരീരത്തിനുള്ളിലുള്ള കൊറോണ വൈറസിനെ തുരത്താന്‍ ജനങ്ങളുടെ മേല്‍ അണുനാശിനി പ്രയോഗം നടത്തുന്നത് ദോഷകരമെന്ന് കേന്ദ്രം…

കോവിഡ് ഭീതിയുയര്‍ന്നതിനെത്തുടര്‍ന്ന് വൈറസിനെ നശിപ്പിക്കാന്‍ പലയിടങ്ങളിലും ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ അണുനാശിനി പ്രയോഗം ആളുകള്‍ക്ക് ഹാനികരമാണെന്നും ഇതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നുമാണ് കേന്ദ്രം ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. സോഡിയം ഹൈപോ ക്ലോറൈറ്റ് ആണ് പലയിടങ്ങളിലും മനുഷ്യരുടെ മേല്‍ തളിച്ചത്. അണുനാശിനി തളിക്കുന്നത് അവര്‍ക്ക് ശാരീരികവും മാനസികവുമായി ഹാനികരമാകുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമില്ല. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാല്‍ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കുന്നത്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടെന്നും ജനങ്ങളുടെ മേല്‍ തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രദേശങ്ങളും ഉപരിതലങ്ങളും മാത്രം അണുവിമുക്തമാക്കാനാണ് രാസ അണുനാശിനികള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നും ഇത് പ്രയോഗിക്കുന്ന സമയത്ത് ഗ്ലൗസും മറ്റ് സുരക്ഷാ കവചങ്ങളും ഉപയോഗിക്കണമെന്നും…

Read More