അരുവികളില്‍ നിന്നും തോടുകളില്‍ നിന്നും നദികളില്‍ നിന്നും ജലം കടലിലെത്തുന്നുവെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ സമുദ്രത്തിലേക്ക് നേരിട്ട് ജലമെത്തിക്കുന്ന നീരുറവയെക്കുറിച്ച് കേള്‍ക്കുന്നത് ഒരു പക്ഷെ ആദ്യമായിരിക്കും. ഇന്തോനേഷ്യയിലെ കടലില്‍ നിന്ന് പുറത്തു വരുന്ന പുതിയ ദൃശ്യങ്ങള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. കടലിന്റെ അടിത്തട്ടില്‍ നിന്ന് കുമിളകളായി ഉറവ പുറത്തേക്കു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതും ഒന്നും രണ്ടും വീതമല്ല, ആയിരക്കണക്കിന് കുമിളകളാണ് ഇങ്ങനെ ഓരോ സെക്കന്റിലും മണ്ണിനടിയില്‍ നിന്ന് പുറത്തേക്കു വരുന്നത്. ഇത്രയധികം കുമിളകള്‍ പുറത്തു വരുന്നതിനാല്‍ തന്നെ ഇത് ശക്തമായ ഉറവ തന്നെയെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 200 അടി താഴ്ചയിലാണ് ഈ ഉറവ ഗവേഷകര്‍ കണ്ടെത്തിയത്. ഉറവ കാണപ്പെട്ട പ്രദേശത്തിന് തൊട്ടടുത്തു തന്നെ കരമേഖലയോ പാറക്കെട്ടോ ഇല്ല എന്നതും ഉറവയെ ചൊല്ലിയുള്ള കൗതുകം വര്‍ധിപ്പിക്കുന്നു. ഉറവയ്‌ക്കൊപ്പം എങ്ങനെ ഇത്രയധികം കുമിളകള്‍ രൂപപ്പെടുന്നു എന്നതാണ്…
Read More