തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളം കൈയോടെ പിടിച്ചതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കുള്ളത്. അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് മുഖ്യമന്ത്രി നടത്തിയത്. നിയമവകുപ്പോ മന്ത്രിസഭയൊ അറിയാതെ കരാർ എങ്ങനെ ഉണ്ടായി. ഇത് ഗുരുതരമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരിക്കണം. താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ സ്പ്രിങ്ക്ളർ ഇടപാട് സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ല. മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും കരാർ സംബന്ധിച്ച് പറയുന്ന കാര്യങ്ങളിൽ ദുരൂഹതയുണ്ട്. സ്പ്രിംഗ്ളറുമായി മുഖ്യമന്ത്രി ചർച്ച നടത്തിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോവിഡിന്റെ മറവിൽ സർക്കാർ നടത്തുന്ന അഴിമതിയും കൊള്ളയും പുറത്ത് കൊണ്ട് വരികയാണ് പ്രതിപക്ഷം ചെയ്യുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പറയുന്ന പിണറായി വിജയൻ സർക്കാർ ഇപ്പോൾ അമേരിക്കൻ സാമ്രാജത്വത്തെ വാരിപ്പുണരുന്ന കാഴ്ചയാണ്…
Read MoreTag: sprinklr
സ്പ്രിങ്ക്ളർ: വിവാദം കൊഴുക്കുന്നു ; ഇടപാട് സിപിഐയും അറിഞ്ഞു തന്നെ; തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ കുപ്രചരണമായി വിവാദത്തെ കണ്ടാൽ മതിയെന്ന് പിബി
എം.പ്രേംകുമാർ തിരുവനന്തപുരം: ഇടതുമുന്നണിയേയും സർക്കാരിനേയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സ്പ്രിങ്ക്ളർ ഡാറ്റാ കൈമാറ്റം സിപിഐ നേതൃത്വത്തിന്റെയും അറിവോടെ. വിവാദ കരാറിൽ സർക്കാർ ഏർപ്പെടുന്നതിനു മുന്‍പു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നാണു വിവരം. സർക്കാരിന്റെ ഭരണപരമായ കാര്യമാണെങ്കിൽ പോലും നയപരമായി എടുക്കേണ്ട തീരുമാനമായതിനാൽ ഇക്കാര്യം ഇടതുമുന്നണി പരിശോധിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇക്കാര്യത്തിൽ ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്കെല്ലാം വിയോജിപ്പുണ്ടെങ്കിലും അതു പ്രകടിപ്പിച്ചാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നതിനാൽ തത്കാലം മിണ്ടാതിരിക്കാനാണു തീരുമാനം. സ്പ്രിങ്ക്ളറുമായുള്ള ഡാറ്റാ കൈമാറ്റ ഇടപാട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റോ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവോ ചർച്ച ചെയ്തിട്ടില്ല. മന്ത്രിസഭാ യോഗത്തിലും സ്പ്രിങ്ക്ളർ ചർച്ചയ്ക്കു വന്നില്ല. ഇതാണ് ഇപ്പോൾ ഇടതുമുന്നണിക്കുള്ളിലാണെങ്കിലും സംശയങ്ങൾ ജനിപ്പിക്കുന്നത്. കാനം രാജേന്ദ്രനുമായി മാത്രം മുഖ്യമന്ത്രി സംസാരിച്ചതു ശരിയല്ലെന്ന നിലപാടിലാണു സിപിഐയിലെ മറ്റു നേതാക്കൾ. നയപരമായി എടുക്കേണ്ട തീരുമാനത്തെ…
Read Moreമുഖ്യമന്ത്രിയുടെ രോഗവിവരം അറിയാന്‍ ആര്‍ക്കും അവകാശമില്ല ! എന്നാല്‍ നാട്ടുകാരുടെ ആരോഗ്യവിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിയ്ക്ക് ;ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് പണി പാലുംവെള്ളത്തില്‍ കിട്ടും…
തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനെതിരേ ആളുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന… ഇത്തരത്തില്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നാണ് വിവരം. പരാതിയുമായി ഒരാളെങ്കിലും ഹൈക്കോടതിയിലെത്തിയാല്‍ സര്‍ക്കാര്‍ വട്ടിലാകുമെന്നുറപ്പാണ്. ആദ്യ ചോദ്യം ഉയരുന്നത് മുഖ്യമന്ത്രിയ്ക്കെതിരേ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടത്തിയ ചികിത്സയും ശസ്ത്രക്രിയയും എന്താണെന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദമായിരിക്കും കേസ് കൊടുക്കുന്നയാള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുക… സര്‍ക്കാര്‍ ചെലവിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തിയത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് അറിയണമെന്ന് ഒരാള്‍ പറഞ്ഞാല്‍ ആ വിവരങ്ങള്‍ നല്കാന് മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറാവുമോ ? സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സയാണെന്ന് പറഞ്ഞ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചാല്‍ അത് നല്‍കുമോ? എന്ന ചോദ്യത്തിന് ന്യായമായും നല്‍കില്ല എന്നു തന്നെയാവണം ഉത്തരം. കാരണം മുഖ്യമന്ത്രിയുടെ ചികിത്സ…
Read Moreമുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനി എക്സാലോജിക്കിനെക്കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത് ! വന്‍ നഷ്ടത്തില്‍ പോകുന്ന കമ്പനിയ്ക്ക് ധനലക്ഷ്മി ബാങ്ക് ലോണ്‍ നല്‍കിയതെങ്ങനെയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ…
സ്പ്രിംഗ്ളര്‍ വിവാദവുമായി ബന്ധപ്പെട്ട് പുലിവാലു പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത തലവേദനയാവുകയാണ് മകള്‍ വീണയുടെ കമ്പനിയായ എക്സലോജിക്കുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന ഐ. ടി കമ്പനി ആയ എക്സലോജികിന്റെ വെബ്സൈറ്റ് സ്പ്രിന്‍ക്ലര്‍ വിവാദത്തോടെ അപ്രത്യക്ഷമായി എന്ന് കോണ്‍ഗ്രസ് നേതാവ് പിടി തോമസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ചര്‍ച്ച സജീവമാകുന്നത്. വീണയുടെ കമ്പനിയുടെ കണക്കുകള്‍ പങ്കുവെച്ച ആര്യന് രാജ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്… ആര്യന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കേരള മുഖ്യന്റെ മകള്‍ നടത്തുന്ന ഐ. ടി കമ്പനി ആയ എക്സലോജികിന്റെ വെബ്സൈറ്റ് സ്പ്രിന്‍ക്ലര്‍ വിവാദത്തോടെ അപ്രത്യക്ഷമായി എന്ന വാര്‍ത്ത കണ്ടപ്പോള്‍ ആ കമ്പനിയെ കുറിച്ച് അറിയാന്‍ മിനിസ്ട്രി ഓഫ് കമ്പനി അഫായേര്‍സിന്റെ സൈറ്റില്‍ കയറിപ്പോള്‍ അതില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍…
Read More