പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളായി സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്ന ചാരപ്പണി ആള്‍ രാജസ്ഥാനില്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന നവാബ് ഖാന്‍ എന്നായാളെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി വര്‍ഷങ്ങളായി ഇയാള്‍ ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. 2015ല്‍ നവാബ് ഖാന്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു. ഐഎസ്ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയ ഇയാള്‍ക്ക് 10,000 രൂപയും ലഭിച്ചു. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Read MoreTag: spy
പാകിസ്ഥാന് എട്ടിന്റെ പണികൊടുത്ത് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍; കുല്‍ഭൂഷന്‍ ജാദവ് ചാരനല്ല; കുല്‍ഭൂഷനെ പിടിച്ചത് ഇറാനില്‍ നിന്ന്…
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്റെ വാദങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത് ഇറാനില്‍നിന്നാണെന്നാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ ഉദ്യോഗസ്ഥനായ അജ്മദ് ഷൊയബ് വെളിപ്പെടുത്തിയത്. ഇന്ത്യക്കാരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. ഇയാള്‍ പാക്കിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിവന്നിരുന്നതായും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഈ കുറ്റങ്ങളുടെ പേരിലാണ് ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇറാനില്‍ ബിസിനസുകാരനായിരുന്ന ജാദവിനെ അവിടെ നിന്നാണ് അറസ്റ്റു ചെയ്തതെന്നായിരുന്നു ഇന്ത്യ വാദിച്ചത്.ഈ വാദത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയിലെ അടുത്ത വാദത്തില്‍ ഷൊയബിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യ ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.അതിനിടെ, കേസുമായി ബന്ധപ്പെട്ട് വീണ്ടും വാദംകേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ പാക്കിസ്ഥാന്‍ അപേക്ഷനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
Read More