വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ബിസിസിഐ വിലക്ക് കേരള ഹൈക്കോടതി പിന്‍വലിച്ചശേഷം മുംബൈ മിറര്‍ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീ ആഗ്രഹം വെളിപ്പെടുത്തിയത്. എന്നാല്‍ ശ്രീയുടെ മോഹം പൂവണിയാന്‍ അത്ര എളുപ്പമല്ലെന്നാണ് സൂചന. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന സൂചനയാണ് ബിസിസിഐ നല്കുന്നത്. അതേസമയം ബിസിസിഐ തന്നോട് ശത്രുതാമനോഭാവത്തോടെ പെരുമാറില്ലെന്നാണ് പ്രതീക്ഷ ശ്രീശാന്ത് പങ്കുവെക്കുന്നു. ഹൈക്കോടതി വിധിക്ക് ശേഷവും ബിസിസിഐ മെല്ലപ്പോക്ക് തുടരുകയാണെങ്കിലും കുറച്ചുദിവസം കൂടി ക്ഷമിക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം. വീണ്ടുമൊരു നിയമപ്പോരാട്ടം ആവശ്യമുണ്ടാവില്ലെന്നാണ് ശ്രീയുടെ പ്രതീക്ഷ. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയുടെ ഇടപെടല്‍ ശ്രീയുടെ തിരിച്ചുവരവില്‍ നിര്‍ണായകമാകും.
Read MoreTag: sree
വെറും തറയില്‍ വിരിച്ച കമ്പിളിയില്‍, ബാത്‌റൂമില്‍ നിന്നുള്ള അസഹ്യമായ മണവും സഹിച്ച് ഉറങ്ങാനാവാതെ കിടന്നു, ജയിലില്‍ ഒപ്പമുണ്ടായിരുന്നത് ബലാത്സംഗക്കേസിലെ പ്രതികള്‍, ഒരിക്കല്‍ കൊല്ലാനും ശ്രമമുണ്ടായി, ശ്രീശാന്ത് മനസുതുറക്കുന്നു
”മൂകാംബികദേവിയുടെ മുന്നില്‍ പൂജിച്ച് കൈയില്‍ കെട്ടിയ ചരട് മരിച്ച ശേഷമേ അഴിക്കൂവെന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ചാണ് അവര്‍ മുറിച്ചെടുത്തത്. അപ്പോള്‍ ഞാനനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവില്ല.പിന്നെ ഞാന്‍ ചെന്നു വീണത് തിഹാര്‍ എന്ന നരകത്തിലേക്കാണ്. അവിടെ എനിക്ക് ജീവന്‍ രക്ഷിക്കാന്‍ പോരടിക്കേണ്ടി വന്നു, ജീവിതത്തില്‍ അതുവരെ കേള്‍ക്കാതിരുന്ന തെറി വാക്കുകള്‍ എനിക്കു ചുറ്റും മൂളിപ്പറന്നു. രാകിമിനുക്കി മൂര്‍ച്ച കൂട്ടിയ ഇരുമ്പു കമ്പിയുമായി എന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനു മുമ്പ് ആത്മഹത്യ ചെയ്താലോയെന്ന് ചിന്തിച്ചു പോയി. ജയില്‍ മുറിക്കകത്ത് വിരിച്ച കമ്പിളിയില്‍, ബാത്‌റൂമില്‍ നിന്നുള്ള അസഹ്യമായ മണവും സഹിച്ച് ഉറങ്ങാനാവാതെ കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് അതു തന്നെയാണ്. ചെയ്യാത്ത കുറ്റത്തിന് ലോകത്തിന്റെ മുഴുവന്‍ പഴിയും കേട്ട ്ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതെന്തിന്” പ്രമുഖ സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ മലയാളത്തിന്റെ പ്രിയ…
Read Moreശ്രീശാന്തിന് ഇനി ധൈര്യമായി ക്രിക്കറ്റ് കളിക്കാം, വിലക്കിനെതിരേ കോടതിയെ സമീപിച്ച താരത്തിന് കോടതിയില്‍ അനുകൂലവിധി, ഇന്ത്യന്‍ ടീമില്‍ വീണ്ടും ശ്രീയുടെ യോര്‍ക്കറുകള്‍ പറക്കുമോ?
കോഴ കേസില്‍ ഡല്‍ഹി പ്രത്യേക കോടതി വെറുതെവിട്ടിട്ടും ബിസിസിഐ ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്ന ശ്രീശാന്തിന്റെ വാദം കോടതി അംഗീകരിച്ചു. വിലക്കിനെത്തുടര്‍ന്ന് സ്‌കോട്ടിഷ് ലീഗിലടക്കം കളിക്കാനുളള അവസരം നഷ്ടപ്പെട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് വിലക്ക് നീക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ബിസിസിഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ബിസിസിഐ അദ്ദേഹത്തിന് ക്രിക്കറ്റില്‍നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഐപിഎല്‍ മല്‍സരങ്ങളില്‍ ഒത്തുകളി നടത്തിയെന്നാരോപിച്ച് ശ്രീശാന്തിനെ 2013 മെയ് 16 നാണ് മുംബൈയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിനെ കളിക്കുന്നതില്‍നിന്നും സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
Read Moreശ്രീശാന്തിന്റെ സിനിമ ഒതുക്കാന്‍ ചിലരുടെ ശ്രമം, ടീം ഫൈവിന്റെ പോസ്റ്റര്‍ പോലും ഒട്ടിച്ചില്ലെന്ന് നിര്‍മാതാവ്, എന്തേ പൈസയില്ലേയെന്ന് ശ്രീയും, വ്യാഴാഴ്ച്ച റിലീസായ ടീം ഫൈവിനു സംഭവിച്ചത്
ക്രിക്കറ്റ് താരം ശ്രീശാന്തും നിക്കി ഗില്‍റാണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ടീം ഫൈവ്. ബൈക്ക് റേസിംഗിന്റെ കഥ പറഞ്ഞ സിനിമയുടെ ഷൂട്ടിംഗ് രണ്ടുവര്‍ഷം മുമ്പ് കഴിഞ്ഞതായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് ചിത്രം റിലീസിംഗിന് എത്തിയില്ല. ഈ വ്യാഴാഴ്ച്ച സിനിമ തിയറ്ററിലെത്തിയെങ്കിലും ആരും അറിഞ്ഞില്ലെന്നുമാത്രം. ഇപ്പോഴിതാ തങ്ങളെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ ആരോപണവുമായി നിര്‍മാതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നു. രാജ് സഖറിയയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിലീസ് ദിവസം പോലും പ്രധാന കേന്ദ്രങ്ങളില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇല്ലായിരുന്നെന്നും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ഭാഗത്തുനിന്നും ഒരു സഹകരണവും ലഭിച്ചിട്ടില്ലെന്നും ടീം ഫൈവ് അണിയറക്കാര്‍ ആരോപിക്കുന്നു. സിനിമ തിയേറ്ററില്‍ എത്തിയ കാര്യം പോലും ജനങ്ങള്‍ അറിഞ്ഞിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും പോലും പിന്നീട് വിളിച്ചുചോദിച്ചപ്പോഴാണ് സിനിമ ഇറങ്ങിയ കാര്യമറിഞ്ഞത്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ടെങ്കിലും ശരിയാക്കാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്. വ്യാഴാഴ്ച മഴ കാരണമാണ്…
Read More