സിപിഎം സഹയാത്രികരായ ദീപ നിശാന്തും എം. ജെ ശ്രീചിത്രനും ഉള്‍പ്പെട്ട കവിത മോഷണക്കേസ് ഓരോ ദിവസം കഴിയുമ്പോഴും പുതിയ പുതിയ വഴിത്തിരിവിലേക്കെത്തപ്പെടുകയാണ്. കവിത മോഷണക്കേസില്‍ ഇരുവരും കവിതയുടെ യഥാര്‍ഥ ഉടമയായ കലേഷിനോടു മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ക്ഷമാപണം നടത്തി ദീപ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലും കലേഷിനെ കൂടുതല്‍ അപമാനിക്കുകയാണ്. കലേഷ് കവിത മോഷ്ടിച്ചതല്ല എന്ന് തനിക്ക് ഇന്നലെ ബോധ്യപ്പെട്ടുവെന്നും അതേവരികള്‍ തന്റെ പേരില്‍ വന്നത് എങ്ങനെയെന്ന് വിശദീകരിക്കാനാകില്ലെന്നും ഉരുണ്ട് കളിക്കുകയാണ് ദീപ ഈ പോസ്റ്റിലും. 2011ല്‍ കലേഷ് എഴുതിയ കവിത ദീപയെക്കുറിച്ച് താനെഴുതിയത് എന്ന മട്ടില്‍ എം.ജെ. ശ്രീചിത്രന്‍, ദീപയ്ക്ക് വാട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു എന്നാണ് വിഷയമറിയാവുന്ന ചിലര്‍ ഉറപ്പിച്ചു പറയുന്നത്. ഒരു വര്‍ഷം മുന്‍പാണിത്. കവിത സൂക്ഷിച്ച് വച്ചിരുന്ന ദീപ ഈയടുത്ത് അത് സ്വന്തം പേരില്‍ എകെപിസിടിഎ മാഗസിന് പ്രസിദ്ധീകരണത്തിന് നല്‍കി. ദീപ തന്നെ…
Read MoreTag: sree chithran
സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു ! ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു; കവിത മോഷണത്തില്‍ ശ്രീചിത്രനെയും ദീപാ നിശാന്തിനെയും കണക്കറ്റു ട്രോളി അഡ്വ.ജയശങ്കര്‍…
കവിതാ മോഷണ വിവാദത്തില്‍ പെട്ട് നാണംകെട്ടു നില്‍ക്കുന്ന സംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രനെയും കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിനെയും കണക്കറ്റു പരിഹസിച്ച് അഡ്വ എ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അഡ്വ എ ജയശങ്കര്‍ ഇരുവരെയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ…കല്ലെറിയല്ലേ ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള്‍ ‘ഇതാരെഴുതിയതാണ്’ എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് ‘ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്’ എന്ന് പുളു പറയുക, ‘ഇത് ഞാന്‍ എടുത്തോട്ടേ’ എന്നവള്‍ ചോദിക്കുമ്പോള്‍ ‘അതിനെന്താ’ എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകരമല്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല. വിശ്വസിച്ചു കവിത വാങ്ങിയ കൂട്ടുകാരി സ്വന്തം പേരില്‍ അത് പ്രസിദ്ധീകരിച്ചതും ചില…
Read More