ഗര്‍ഭിണിയായ യുവതിയെ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി വയറില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരുന്നു. മാതൃത്വത്തെ ബഹുമാനിക്കുന്ന പ്രവൃത്തിയാണ് സുരേഷ് ഗോപി ചെയ്തത് എന്നു പറഞ്ഞു കൊണ്ടാണ് സംഘപരിവാറുകാര്‍ ഈ വീഡിയോ പ്രചരിപ്പിച്ചത്. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ഈ പ്രവൃത്തിയെ വേറെ കണ്ണില്‍ കൂടിയാണ് കണ്ടത്. സുരേഷ് ഗോപിയെ മാത്രമല്ല യുവതിയെക്കൂടി മോശക്കാരാക്കിയായിരുന്നു സൈബര്‍ ആക്രമണം. ഇതോടെ തൃശ്ശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി കടുത്ത മാനസിക വിഷമത്തിലുമായി. സൈബര്‍ ആക്രമണങ്ങളും കുറ്റപ്പെടുത്തലിലും സങ്കടപ്പെട്ട ശ്രീലക്ഷ്മിക്ക് പിന്തുണയുമായി ഒടുവില്‍ താരത്തിന്റെ ഭാര്യ രാധികയും കുടുംബവും എത്തി. വിവാദങ്ങള്‍ക്ക് മറുപടി എന്നോണം സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മക്കളും അന്തിക്കാടുള്ള വീട്ടിലെത്തിയാണ് ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചത്. സുരേഷ് ഗോപി അനുഗ്രഹിച്ചതിനെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രചാരണ വേദികളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ…
Read More