പാരീസ്: പാരിസ് ഡയമണ്ട് ലീഗില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ ചരിത്രം കുറിച്ചു. പുരുഷവിഭാഗം ലോംഗ് ജംപില്‍ 8.09 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ മൂന്നാം സ്ഥാനവും വെങ്കലവും കരസ്ഥമാക്കി. ഇതോടെ നീരജ് ചോപ്രക്കും വികാസ് ഗൗഡയ്ക്കുംശേഷം ഡയമണ്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്ന ഇന്ത്യന്‍ താരമായി ശ്രീശങ്കര്‍. ലോക മുന്‍നിര താരങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്. മൂന്നാമത്തെ ചാട്ടത്തിലാണ് ശ്രീശങ്കര്‍ 8.09 മീറ്റര്‍ പിന്നിട്ടത്. ആദ്യ രണ്ട് ശ്രമങ്ങളില്‍ യഥാക്രമം 7.79 മീറ്റര്‍, 7.94 മീറ്റര്‍ എന്നിങ്ങനെയാണ് അദ്ദേഹം താണ്ടിയത്. ലോംഗ് ജംപില്‍ ഗ്രീസിന്റെ ഒളിംപിക് ചാംപ്യന്‍ മില്‍റ്റിയാഡിസ് ടെന്റഗ്ലോ ഒന്നാംസ്ഥാനവും സ്വിറ്റ്സര്‍ലന്‍ഡിന്റെ സൈമണ്‍ എഹമ്മര് രണ്ടാംസ്ഥാനവും നേടി. പാരിസില്‍ മത്സരിച്ച ഏക ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. കഴിഞ്ഞവര്‍ഷം ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീശങ്കര്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.
Read More