പ്രായം പ്രണയത്തിന് ഒരു തടസ്സമായിരുന്നില്ല ! താനും സംഗീതയും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ടെന്ന് ശ്രീകാന്ത് മുരളി…

നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ശ്രീകാന്ത് മുരളി. ‘എബി’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സംവിധായക മികവ് തെളിയിച്ച അദ്ദേഹം തൊണ്ടിമുതലും ദൃക്സാക്ഷിയും, ലൂക്ക, ഫോറന്‍സിക്, കക്ഷി അമ്മിണിപിള്ള എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ നടന്‍ എന്ന നിലയിലും കഴിവു തെളിയിച്ചു. ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സംഗീതയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് ഇരുവരും. ” പ്രണയ വിവാഹമായിരുന്നു. ഞാനും സംഗീതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്. ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് ഒന്നിച്ച് ജീവിക്കണമെന്ന് തീരുമാനമെടുത്തത്. രക്ഷിതാക്കളോട് പറയുകയായിരുന്നു. അവര്‍ക്ക് രണ്ടുപേരെയും നന്നായിട്ട് അറിയാവുന്നതു കൊണ്ട് ഇത് പ്രതീക്ഷിച്ച് ഇരിക്കുന്നതു പോലെ അവര്‍ വളരെ ഹാപ്പിയായിരുന്നു,വളരെ പോസിറ്റീവ് ആയിരുന്നു. അതിനിടയ്ക്കുള്ള ഗ്യാപ്പില്‍ ഫുള്‍ ഉപദേശമായിരുന്നു. ഒരു ഷോയ്ക്കിടെയാണ് തമ്മില്‍…

Read More