തലയോലപ്പറന്പ്: നഴ്സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപാഠികളെയും അധ്യാപകരെയും തലയോലപ്പറന്പ് പോലീസ് ചോദ്യം ചെയ്തു. കേസിനു വഴിത്തിരിവാകുന്ന നിർണായകവിവരങ്ങൾ ലഭിച്ചതായാണ് സൂചന. തലയോലപ്പറന്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ട്രെയിനിംഗ് സ്കൂളിലെ രണ്ടാംവർഷ നഴ്സിംഗ് വിദ്യാർഥിനി തൊടുപുഴ കുറിഞ്ഞി പുളിമൂട്ടിൽ ഷാജിയുടെ മകൾ ശ്രീക്കുട്ടി ഷാജിയെയാ(20)ണ് ചൊവാഴ്ച രാവിലെ 7.30നു സ്കൂളിനു മുകളിലത്തെ നിലയിലുള്ള ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ശ്രീക്കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരണദിവസം നടന്ന ചില സംഭവങ്ങളിലെ ദുരൂഹതയും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീക്കുട്ടിയുടെ മരണം സ്ഥിരീകരിച്ച ഉടനെ വൈക്കത്തെ ആശുപത്രിയിലെ ക്വാഷ്വാലിറ്റിക്ക് മുന്നില്‍ നിന്ന് റൂമിലെ മറ്റൊരു കുട്ടിയായ കൊല്ലം സ്വദേശിനി ചിപ്പി വാഹനത്തിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്തിനാണെന്ന് പിതാവ് ഷാജി പ്ലാമൂട്ടില്‍ ചോദിക്കുന്നു. മോള് കഴുത്തിലും കാതിലും കൈയിലുമായി…
Read More