മലയാളി യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു സീരിയലായിരുന്നു ഓട്ടോഗ്രാഫ്. കൗമാരക്കാരെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി. ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി. തന്റെ വിവാഹശേഷം അഭിനയ ലോകം ഉപേക്ഷിച്ച ശ്രീക്കുട്ടി ഇപ്പോള്‍ വീണ്ടും അഭിനയ ലോകത്ത് സജീവമാണ്. പത്ത് വര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി കാമറാമാന് മനോജ് കുമാറിനെ വിവാഹം ചെയ്തത്. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇതോടെ ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടിയും മനോജും. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് ശ്രീക്കുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒളിച്ചോട്ട വിവാഹത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. തന്റെ…
Read More