ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്നാണ് ചിലരുടെ കുറ്റപ്പെടുത്തല്‍ ! നെഞ്ചുപൊള്ളിക്കുന്ന വാക്കുകളുമായി ശ്രീലക്ഷ്മി…

മലയാളികളുടെ ഇഷ്ടനടിയാണ് ശ്രീലക്ഷ്മി. തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ നടി അക്കാലത്ത് പ്രമുഖ നടന്മാരുടെ സിനിമകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയിലും സീരിയലിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ഇളയമകനെക്കുറിച്ചും അഭിനയത്തില്‍ തിരിച്ചെത്തിയതിനെക്കുറിച്ചും താരം മനസ്സുതുറക്കുകയാണ് ശ്രീലക്ഷ്മി. തന്റെ ഇളയമകന്‍ ഒരു സ്‌പെഷ്യല്‍ ചൈല്‍ഡാണെന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. ശ്രീലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ആറ് വര്‍ഷമായിട്ട് സന്തോഷവും സംതൃപ്തിയും നല്‍കുന്നത് സിനിമാ അഭിനയം തന്നെയാണ്. മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോള്‍ മാനസികമായി തകര്‍ന്ന് പോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ല. ജീവിതത്തില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്ന് കുറ്റപ്പെടുത്തിയവരുണ്ട്. അതൊന്നും ഞാന്‍ ഗൗനിക്കുന്നില്ല.…

Read More

‘ഈ പാതിരാക്ക് ഇവിടെ മലര്‍ന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ’ ! രാത്രിയില്‍ ശംഖുമുഖത്തെ ബീച്ചില്‍ ഇരുന്ന യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ സദാചാര ഗുണ്ടായിസം; വീഡിയോ പങ്കുവച്ച് യുവതി…

സ്ത്രീകള്‍ക്ക് രാത്രി സ്വതന്ത്രമായി നടക്കാന്‍ വുമണ്‍ നൈറ്റ് വോക്ക് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സദാചാരഗുണ്ടകളില്‍ നിന്ന് രാത്രിയില്‍ ആക്രമണം നേരിട്ട് യുവതിയും സുഹൃത്തുക്കളും. സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെ ശ്രദ്ധയാര്‍ജ്ജിച്ച ശ്രീലക്ഷ്മി അറയ്ക്കലുംസുഹൃത്തുക്കളുമാണ് ശംഖുമുഖം ബീച്ചില്‍ വച്ച് സദാചാര ഗുണ്ടായിസത്തിന് ഇരയായത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം വീഡിയോ സഹിതം ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്നലെ രാത്രിയില്‍ 11.45നോടടുത്താണ് ശംഖുമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്ന തങ്ങള്‍ക്കു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതെന്ന് യുവതി പറയുന്നു. 9:30 സമയത്ത് ബീച്ചിലെത്തിയ തങ്ങളെ രണ്ടുപേരാണ് ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കുന്നു. തങ്ങളെ ആക്രമിക്കാനെത്തിയവര്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നതായും യുവതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സ്ഥലപരിധിയിലുള്ള വലിയതുറ പൊലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞപ്പോള്‍ നിരുത്തരവാദപരമായ സമീപനമാണ് പൊലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു. ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ‘ഇന്ന് രാത്രി 9.30…

Read More