മോഡലാക്കാമെന്ന വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ ഇന്ത്യയില്‍ കൊണ്ടു വന്ന് പീഡിപ്പിച്ചു; പിന്നീട് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ബംഗളുരുവില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ബംഗളുരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശ്രീലങ്കന്‍ പെണ്‍കുട്ടിയെ മോഡലിംഗ് വാഗ്ദാനം നല്‍കി ഇന്ത്യയിലെത്തിച്ച ശേഷം പീഡിപ്പിക്കുകയും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഹാവേരി സ്വദേശി സതീഷ് ആണ് പിടിയിലായത്. മോഡലിംഗില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ മുംബൈയിലെത്തിച്ചത്. ബോളിവുഡില്‍ സ്വാധീനമുള്ള വ്യക്തിയാണ് താനെന്ന് പെണ്‍കുട്ടിയെയും കുടുംബത്തേയും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് കഴിഞ്ഞ നവംബറില്‍ പെണ്‍കുട്ടിയും അമ്മയും മുംബൈയിലെത്തിയത്. ഹോട്ടലിലെത്തിച്ച ശേഷം സ്‌ക്രീനിങ് ടെസ്റ്റ് എന്ന പേരില്‍ മുറിയില്‍ വിളിപ്പിച്ച് ജ്യുസില്‍ ഉറക്കമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരേയും ബാംഗ്ലൂരില്‍ എത്തിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപയും തട്ടിയെടുത്തു. പിന്നീട് പെണ്‍കുട്ടിയെയും അമ്മയേയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ കടന്നു കളഞ്ഞതായി മനസ്സിലാക്കിയതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാംഗലൂരുവില്‍ സന്നദ്ധ സംഘടനയുടെ കൗണ്‍സിലിങിന് വിധേയരാക്കിയ…

Read More